ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Tuesday, 19 June 2012

മൃതസ്വപ്നം

പെണ്ണേ,നീ അറിയുന്നുവോ 
മയക്കത്തിന്റെ ശിഖരങ്ങളിലേക്ക് 
ലില്ലിപ്പൂക്കള്‍ പെയ്യുന്ന പോലെയാണ് നീയെന്ന്.
പുരാതനമായ സ്മൃതിയിലലിഞ്ഞ 
ദു:ഖപാരവശ്യത്തോടെ 
അവള്‍ മുറിവുകളില്‍ ഊതി.

കാത്തിരിപ്പിന്റെ ബാല്‍ക്കണിയില്‍ 
പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു അവള്‍ -
നഖങ്ങളും ചിറകുകളുമില്ലാതെ
ആകാശങ്ങളെ സന്ധിക്കാന്‍
ആത്മാവില്‍ നിന്നും ഓടിയകലുന്ന പറവ.

വരുന്നുണ്ട് ചിലര്‍
പറവകളുടെ വിശ്രാന്തിയില്‍
കൂടുകളുടെ കൃഷിയിറക്കാനെന്ന്.
ചാറ്റല്‍ മഴയ്ക്കു മുകളില്‍
മൃതകുടീരങ്ങള്‍ കിളയ്ക്കുകയാണവര്‍ .

മൃതഭൂമിയില്‍
ജീവിതസ്വര്‍ഗ്ഗം സ്വപ്നം കണ്ടവളേ
ഇനി, അനന്തതയുടെ നീലിമയില്‍
ഏതു ലോകത്തിലാണ്
നിന്റെ പീഡകള്‍ വട്ടമിടുക ....???