ഹൈക്കു – പ്രകൃതിയില്‍ മിന്നിമറയുന്ന ദൃശ്യങ്ങളെ , അനുഭവങ്ങളെ -ചെറിയ ചെറിയ വാക്കുകള്‍കൊണ്ട് പ്രതിനിധാനം ചെയ്യുന്ന കുഞ്ഞു കവിതകള്‍. യഥാര്‍ത്ഥത്തില്‍ ഇവ കവിതകളല്ല ; പ്രപഞ്ച രഹസ്യങ്ങളുടെ മിന്നല്‍പ്പിണറുകളാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത് .
വിചാരങ്ങളല്ല ,അനുഭവങ്ങളാണ് – സൂക്ഷ്മജ്ഞാനത്തേക്കാള്‍ അനുഭവവും അവബോധവുമാണ് ഹൈക്കുവിന്റെ അടിസ്ഥാനം എന്നെനിക്കു തോന്നുന്നു. സെന്നിന്റെ അടിസ്ഥാനതത്വവും അതാണല്ലോ.
ഹൈക്കു ഒരു ശ്ലോകമല്ല , സാഹിത്യഭംഗി നിറഞ്ഞതുമല്ല.
എനിക്കു തോന്നുന്നു, ..അത് നമ്മളെ കൈ കൊട്ടി വിളിക്കുന്ന ഒരു കൈയ്യാണ് . പാതി തുറന്നു വെച്ചിരിക്കുന്ന ഒരു വാതില്‍. തുടച്ചു നിര്‍മ്മലമാക്കി വെച്ചിരിക്കുന്ന ഒരു കണ്ണാടി. പ്രകൃതിയിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിച്ചുവിടുന്ന സാഹിതീരൂപം .
പ്രകൃതി എന്നത് പുറത്തുള്ള ഒന്നല്ല എന്നും, പ്രകൃതിയാണ് നാമെന്നുമുള്ള വെളിപാടിന്റെ വെളിച്ചം ഹൈക്കുവില്‍ നിന്നാണ് എനിക്കു ലഭിച്ചത് . ഈ വെളിച്ചമുപയോഗിച്ച് ചുറ്റുമുള്ള ഇരുട്ടിനെ വായിക്കാന്‍ ശീലിക്കുമ്പോള്‍ ചില അക്ഷരങ്ങള്‍ തെളിഞ്ഞു വരും. അതുതന്നെയല്ലേ ഹൈക്കു..?
ഒഴുകുന്ന നദികളും തോടുകളും , പൂത്തും പൂക്കാതെയും നില്ക്കുന്ന ചെടികളും മരങ്ങളും , കിളികളും , വയലുകളും, പൂക്കളും , മരംകൊത്തിയും പുല്‍ച്ചാടിയും ചന്ദ്രനും, നക്ഷത്രങ്ങളും സൂര്യനും , , വെയിലും നിലാവും മഴയുമെല്ലാം ..., കണ്ണും മനസ്സും തുറന്നുവെച്ച് കാണുന്ന ഒരു ധ്യാനമാണിപ്പോള്‍ എനിക്ക് ഹൈക്കു.
എന്നെ എന്നിലേക്കെന്ന പോലെ , പ്രകൃതിയിലേക്കും തിരിയാന്‍ ശീലിപ്പിക്കുന്നുണ്ട് അത്.
അനുഭൂതി സമ്പന്നമായ ആഴങ്ങളെ ധ്യാനിക്കാനുള്ള പാഠങ്ങളാകുന്നു ഹൈക്കു എനിക്ക്.
ചില ശ്രമങ്ങള്‍.
------------------------------
മഴനനയും പുല്‍ച്ചാടി
വയലിന്‍ കരയില്‍ .
എന്തൊരു നിശ്ചലത.
---------
കാടു ചുറ്റിവന്നൊരു തത്ത.
തൂവല്‍ പൊഴിച്ചതോ
വരാന്തയിലെ കൂട്ടില്‍
----------
പുഴയരികിലെ പാറ.
കൊറ്റികള്‍ പറന്നുപോയപ്പോള്‍
ചൂണ്ടയില്‍ മീന്‍ കൊത്തി
--------------
നക്ഷത്രം പാറിവീണൊരു
വേപ്പിന്‍ മരച്ചില്ലയില്‍ .
നല്ലത്, ഉണര്‍ന്നില്ല രാപ്പാടി.
----------
വര്‍ണ്ണശബളമീ ശലഭം
ചാര നിറമാര്‍ന്നിരിക്കുന്നീ
പന്നല്‍ച്ചെടി നിഴലില്‍ .
*********************************

ഹൈക്കുകള്‍ കൊള്ളാം കേട്ടോ
ReplyDeleteഹൈക്കു ശ്രമങ്ങള്‍ വിജയിച്ചല്ലോ.... ആശംസകള്‍ :)
ReplyDeleteവെളിച്ചം തെളിഞ്ഞു വരാന്‍
ReplyDeleteശ്രമം വേണ്ടി വന്നു
ആശംസകള്‍
ആശംസകൾ
ReplyDeleteഉം, ഒക്കേം വായിച്ചു. മനസ്സിലായി, ചിലതൊക്കെ ഷ്ടായി.
ReplyDeleteഒരു സംശ്യം
ആരാ ഈ ഹൈക്കു? ങ്ഹെ?
കുട്ട്യോളിപ്പൊ അറിയണ്ടാന്നാണേൽ..... :(