ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Tuesday, 6 November 2012

ഒളിക്യാമറാവിവാദം.

''അമ്മേ........അമ്മേ............! യ്യോ...........ഓടിവാ..., ഒന്നോടി വാ അമ്മേ...............അമ്മേഏഏഏഏഏഏ.........!!!''

കുളിമുറിയുടെ വാതിലില്‍ മുട്ടും,ചവിട്ടും, കൂട്ടുവിളീം...!

പന്ത്രണ്ടു വയസ്സുകാരി മകള്‍ ചന്ദനയാണ്.തറവാട്ടിലെ കുറ്റിയടര്‍ന്നു പോയ കുളിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോള്‍ അവള്‍ തന്നെ പറഞ്ഞിട്ടാണ് ഞാന്‍ പുറത്തുനിന്നു കൊളുത്തിട്ടത്. ഗള്‍ഫിലെ അവധിദിവസങ്ങളില്‍ പന്ത്രണ്ടുമണിയായാലും  തട്ടിയുരുട്ടി ,കുലുക്കിവിളിച്ചിട്ടല്ലാതെ എണീക്കാത്ത മക്കള്‍ ഇവിടെ ഏഴെട്ടു മണിയാവുമ്പോഴേക്കും വിളിക്കാതെ തന്നെ എണീക്കുന്നതും ,രാവിലെതന്നെ കുളിച്ച് അമ്മാമയുടെ കൂടെ അമ്പലത്തില്‍ പോകുന്നതും കണ്ട്ആനന്ദതുന്ദിലയാണ് ഞാന്‍.,. (അമ്പലത്തീന്നു കിട്ടുന്ന നെയ്പായസം തിന്നാനാണ് പോകുന്നതെന്ന കാര്യം ആരോടും പറയണ്ടാന്നു കുട്ട്യോള്‍ പറഞ്ഞിട്ടുണ്ട്.ഞാനാരോടും പറയുന്നില്ലെന്റപ്പാ..!)

ദേവൂട്ടി രാവിലെ തന്നെ മണല്‍മാഫിയപ്പണി തുടങ്ങിക്കഴിഞ്ഞു. അമ്മാമയുണ്ടാക്കുന്ന ചിരട്ടപ്പുട്ടിനേക്കാള്‍ ഭംഗിയും ,മുഴുപ്പും തന്റെതിനാണെന്ന ഉറച്ച തീരുമാനത്തിലണവള്‍..,.

ഞാനാണെങ്കില്‍ നല്ല നാടനരിപ്പൊടി കൊണ്ട് അമ്മയുണ്ടാക്കിയ ചിരട്ടപ്പുട്ടും ,ചെറുകദളിപ്പഴവും ,തേങ്ങവറുത്തരച്ചു ചേര്‍ത്ത നല്ല എരിവുള്ള കടലക്കറിയും മേശമേല്‍ നിരത്തി വെച്ച് ,അവ മൂന്നും പലരീതിയില്‍ ചേര്‍ന്നാലുണ്ടാവുന്ന അനന്തസാദ്ധ്യതകളെക്കുറിച്ച് ഗഹനമായാലോചിച്ചുകൊണ്ട്  ചുടുചായ സാവധാനം മൊത്തിക്കുടിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. അപ്പോഴാണ്‌ ചന്ദൂന്റെ മുട്ടും ,തട്ടും കൂട്ടുവിളീം.
‘’അമ്മേ..................അമ്മേ................വേഗം ഒന്നോടി വാ.’’ കുളി കഴിഞ്ഞിറങ്ങാന്‍ സമയമായില്ല; വല്ല പല്ലിയെയോ പഴുതാരയെയോ കണ്ടിട്ടാവും ന്നു കരുതി ഞാന്‍ ചെന്ന് വാതില്‍ തുറന്നു. അപ്പഴല്ലേ കാഴ്ച-- പാതി കുളിച്ച് ,സോപ്പുപതപ്പിച്ച ദേഹത്തുകൂടി ഡ്രെസ്സെല്ലാം വാരിയണിഞ്ഞു നില്‍പ്പാണ് അവള്‍. മുഖത്ത് വലിയ പരിഭ്രമം.  ‘എന്താടീ ..? എവിടെ പഴുതാര..?’ ഞാന്‍  ചോദിച്ചു. ‘’അതൊന്നുമല്ല അമ്മേ. അമ്മേ.., ദേ നോക്കിക്കേ ...കണ്ടോ ഒളികാമറ ...!’’ ഞാന്‍ ഞെട്ടി. ങേ .............എന്റെ വീട്ടിലോ! ഒളികാമറയോ........! നശിച്ച ലോകം......! പേ പിടിച്ചവന്‍മാര്.....! ആരാടാ ..? വാടാ...! എല്ലാത്തിനേം ഞാന്‍ വെടിവെച്ച് കൊല്ലും. അരിഞ്ഞുകളയും എല്ലാത്തിനേം...! ഭൂമി കറങ്ങുന്നതിന്റെ വേഗത കൂടി ..! യ്യോ എന്റെ തല കറങ്ങുന്നൂ.........! തോക്കെവിടെ ..? അരിവാളെവിടെ..? അയ്യോ...അയ്യോ................!!!

വാതിലിലില്‍ മുറുക്കെപ്പിടിച്ച് , കണ്ണുതിരുമ്പി ഒന്നും കൂടി നോക്കി .ശരിയാ ..കുളിമുറിയുടെ ചുമരില്‍....,.... ചെറിയ ഓട്ടയൊക്കെയായിട്ട്.... ഒരു ഒളി  ---- !  ങേ .........! ഹ്ഹ്ഹ്ഹ്ഹഹഹ ഹാ.....! തലകറക്കം നിന്നു. ഭൂമി സാധാരണ സ്പീഡില്‍ കറങ്ങാന്‍ തുടങ്ങി. ഞാന്‍ തോക്ക് ,വെട്ടുകത്തി ,അരിവാള്‍ എന്നിവ മനസ്സീന്നു താഴെയിട്ടു. ലോകം പതിയെ പുഞ്ചിരിച്ചു...... ഒരു കുഞ്ഞു വേട്ടാളന്‍ മെല്ലെ പറന്നു വന്ന് .....തന്റെ കൂട്ടിലേക്ക്  കയറിപ്പോയി....!!!

17 comments:

  1. വേട്ടാളന്‍ ക്യാമറ ചിരിപ്പിച്ചു കേട്ടൊ

    ReplyDelete
  2. എന്റെ ബ്ലോഗിനാർ കാവിലമ്മയാണേ സത്യം ഞാൻ ഈ ബ്ലോഗ് വായിച്ച് സത്യായിട്ടും ചിരിച്ചില്ല....

    എന്നാലും എന്റെ വേട്ടാളാ.... നീ ഞങ്ങളോടീ ചതി..... :)

    ReplyDelete
  3. ഈ വേട്ടാളനെ നേരത്തെ കണ്ടതാണല്ലോ....

    ഫേസ് ബുക്കില്‍ പോസ്ടിയിരുന്നല്ലേ!!!!

    അന്ന് കുറെ ചിരിച്ചതാ.....ഇന്നിനി ചിരിക്കാന്‍ വയ്യ...ഹും!!!

    ReplyDelete
  4. എന്നാലും എന്‍റെ വെട്ടാളാ ഇപ്പണി ചെയ്യണാരുന്നോ?? വെറുതെ കൊതിപ്പിച്ചു .,.,.,

    ReplyDelete
  5. ഹ ഹ ചൈനക്കാര്‍ അറിഞ്ഞാല്‍ ഇത് പോലെ ക്യാമറ ഉണ്ടാക്കും കേട്ടാ...,

    ReplyDelete
  6. ഒളി കാമെറ നന്നായിട്ടുണ്ട്

    ReplyDelete
  7. പറയാന്‍ പറ്റില്ല ,കേരളത്തിലെ വേട്ടാളന്‍ അല്ലെ
    പിടിച്ചു കെട്ടി പരിശോധിക്കേണ്ടതാണ്

    ReplyDelete
  8. ശിവ ശിവ വന്നുവന്ന്‍ വേട്ടാളമ്മാര്‍ വരെ തരികിടകളായിതുടങ്ങി..ഒളിക്യാമറയുമായൊരു വേട്ടാളപ്പൂവാലന്‍..

    ReplyDelete
  9. ഹ ഹ വെട്ടാളാ പേടിപ്പിച്ചല്ലോ...

    ReplyDelete
  10. ചിരിപ്പിച്ചില്ലാ...എന്നാൽ ചിന്തിപ്പിക്കാൻ പറ്റുന്ന ഒരു വിഷയമാണിത്.ഈ അടുത്ത നാളുകളിൽ ഒരു വാർത്ത കേട്ടുൂരു ബൈക്ക് വാങ്ങാൻ വേണ്ടി.സ്വന്തം അമ്മയുടെ കുളിസീൻ മൊബൗലിൽ പകർത്തി കാശ് വാങ്ങിയ ഒരു മകനെപ്പറ്റി....പെൺകുട്ടികൾ,പെണ്ണുങ്ങൾ വീട്ടിലും സുരക്ഷിതരാണോ?

    ReplyDelete
    Replies
    1. അതെ മാഷേ ആദ്യം മനസ്സില്‍ വരുക ആ ചിന്ത തന്നെയാണ്.
      നമ്മുടെ സമൂഹം ഇതെവിടെയ്ക്കാണ് ..???

      Delete
  11. വക്കീലെ,,, വക്കീലിനെതിരില്‍ കേസ് കൊടുക്കേണ്ടി വരുംന്നാ തോന്നുന്നത്.! അല്ല, 'കബളിപ്പിക്കല്‍'ന്ന കുറ്റത്തിനെന്തു ശിക്ഷ കിട്ടും..?

    ReplyDelete
  12. കുളിക്കുമ്പോ കണ്ണില്‍ സോപ്പ് ആയാല്‍ ഇനി ക്യാമറ കണ്ടാല്‍തന്നെ അത് പീരങ്കി ആയി തോന്നും.

    ReplyDelete
  13. ഒളിക്യാമറ ദൃശ്യങ്ങള്‍ കണ്ടു രസിക്കാന്‍ വന്ന എല്ലാര്‍ക്കും നന്ദീസ്‌...,.....!!

    ReplyDelete
  14. ഹി ഹി.. കൊളളാം..

    ReplyDelete