വാ............വാ........എല്ലാരും വന്നിരുന്നോളൂ .ഒരു ആമക്കഥ പറഞ്ഞു തരാം.ആമയുടെയും മുയലിന്റെയും കഥയല്ല ; ഞങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ആമയെ കാണാന്‍ പോയ കഥ.
എല്ലാരും വേഗം കുഴിയുടെ ചുറ്റും കൂടി . ഫോട്ടോ എടുക്കുന്ന തിരക്ക്..., ആശ്ചര്യ ശബ്ദങ്ങള്‍ ..! ആമവല്യമ്മ -ഇതൊക്കെ ഞാനെത്ര കണ്ടതാ -എന്ന ഭാവത്തില്‍ കുഴി വലുതാക്കിക്കഴിഞ്ഞ് ,മുട്ടയിടീല്‍ തുടങ്ങിയിരിക്കുന്നു.ഗൈഡ് എല്ലാവരെയും കുറച്ചു അകറ്റി നിറുത്തി .കുറച്ചു കഴിഞ്ഞപ്പോള്‍ വല്യമ്മ പതിയെ എണീറ്റ്, പരന്ന കാലുകള്‍ കൊണ്ട് ,മണല്‍ തെറിപ്പിച്ചു മുട്ടകള്‍ മണല്‍ കൊണ്ടുമൂടാന്‍ തുടങ്ങി.ശേഷം ഞങ്ങളെയൊക്കെ പുച്ഛഭാവത്തില്‍ ഒന്ന് നോക്കി ,തലയുയര്‍ത്തിപ്പിടിച്ച് കടലിലെക്കിറങ്ങി തുഴഞ്ഞു പോയി. അതാ..അപ്പുറത്ത് വേറെയും കുഴികളും ആമകളും. ഒരിടത്ത് ആമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിപ്പോകുന്നതും കണ്ടു.
ദേവൂട്ടീം ,ആമൂട്ടീം
ഒമാനിലെ സൂര്‍ എന്ന സ്ഥലത്താണ് ഇവയെ കാണാന്‍ കഴിയുക. ഒമാനിന്റെ കിഴക്കെയറ്റത്തുള്ള Ras al Hadd എന്ന കടല്‍ത്തീരത്താണ് ഇവ മുട്ടയിടാന്‍ വരുന്നത്. കടല്‍ത്തീരത്തെ മണലില്‍ വലിയ കുഴികലുണ്ടാക്കി ,അതില്‍ മുട്ടയിട്ട്,മണല്‍ കൊണ്ട് മൂടി അവ തിരിച്ചു പോകും.പിന്നീട്ട് കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി കൂട്ടത്തോടെ മാര്‍ച്ച് ചെയ്തു കടല്‍ വീട്ടിലേക്കു പോകും.രാത്രിയിലാണ് ആമ മുട്ടയിടാന്‍ കരയിലേക്ക് വരിക. അതുകൊണ്ട് വൈകുന്നേരം അഞ്ചു മണിയോടെ ഞങ്ങള്‍ രണ്ടു വണ്ടികളിലായി വീട്ടില്‍ നിന്നിറങ്ങി. രണ്ടര മണിക്കൂര്‍ യാത്ര കഴിഞ്ഞു അവിടെ എത്തി. പെരുന്നാള്‍ അവധിയായത് കൊണ്ട് ധാരാളം പേര്‍ വന്നിട്ടുണ്ട് ആമയെ കാണാന്‍.,. മഴ പെയ്ത കാരണം നല്ല തണുപ്പും.
ഓരോ ഗ്രൂപുകളായി തിരിച്ചിട്ടാണ് ആമയെ കാണിക്കാന്‍ കൊണ്ട് പോവുക.,കൂടെ ഒരു ഒമാനി ഗൈഡും . കുറെ സമയം കാത്തിരുന്നപ്പോള്‍ ഞങ്ങളുടെ ഊഴമായി.ശബ്ദമുണ്ടാക്കരുത്,ഫോട്ടോഎടുക്കുമ്പോള്‍ ഫ്ലാഷ് പാടില്ല..അങ്ങനെ കുറെ നിര്‍ദ്ദേശങ്ങള്‍ തന്നതിനു ശേഷം ഗൈഡിന് പിന്നാലെ ഞങ്ങള്‍ കടല്‍ തീരത്തേക്ക് നടന്നു. ഗൈഡിന്റെ കയ്യിലുള്ള ടോര്‍ച്ച് ലൈറ്റ് മാത്രം.വേറെ വെളിച്ചമൊന്നും അവിടെ ഇല്ല .
നല്ല കാറ്റും..,തണുപ്പും. കടലും അധികം ഒച്ച വെക്കാതെ കുഞ്ഞു കുഞ്ഞോളങ്ങളെ എന്റെ കാലിലേക്കിട്ടു തന്നു. എല്ലാരും ആകാംക്ഷയോടെ നടക്കുകയാണ്. അപ്പോള്‍ ഗൈഡ് ഒരു ഭാഗത്തേക്ക് ടോര്‍ച്ച് തെളിച്ചു കാണിച്ചു.നോക്കിയപ്പോഴുണ്ട് തെങ്ങ് വെക്കാന്‍ കുഴിച്ച വല്ല്യൊരു കുഴിയില്‍ സദ്യക്ക് പായസം വെക്കുന്ന വല്ല്യൊരു പായസച്ചരക്ക് കമിഴ്ത്തി വെച്ചിരിക്കുന്നു. അതുണ്ട് പതിയെ അനങ്ങുന്നു.കണ്ണ് തിരുമ്പി ഒന്നും കൂടെ നോക്കി. ഹി .ഹി ...ചമ്മിപ്പോയി..! അതാണത്രേ നമ്മള്‍ കാണാന്‍ വന്ന ആമക്കുഞ്ഞമ്മ...!ഹോ..എന്തൊരു വലിപ്പം..! കുഞ്ഞമ്മയല്ല ; വല്യമ്മ തന്നെ..!പങ്കായം പോലെ പരന്ന കാലുകള്‍ കൊണ്ട് പതുക്കെ കുഴി വലുതാക്കുകയാണ്. തെങ്ങിന്‍ കുഴിയോളം ഉണ്ട് വലിപ്പം.
ഓരോ ഗ്രൂപുകളായി തിരിച്ചിട്ടാണ് ആമയെ കാണിക്കാന്‍ കൊണ്ട് പോവുക.,കൂടെ ഒരു ഒമാനി ഗൈഡും . കുറെ സമയം കാത്തിരുന്നപ്പോള്‍ ഞങ്ങളുടെ ഊഴമായി.ശബ്ദമുണ്ടാക്കരുത്,ഫോട്ടോഎടുക്കുമ്പോള്‍ ഫ്ലാഷ് പാടില്ല..അങ്ങനെ കുറെ നിര്‍ദ്ദേശങ്ങള്‍ തന്നതിനു ശേഷം ഗൈഡിന് പിന്നാലെ ഞങ്ങള്‍ കടല്‍ തീരത്തേക്ക് നടന്നു. ഗൈഡിന്റെ കയ്യിലുള്ള ടോര്‍ച്ച് ലൈറ്റ് മാത്രം.വേറെ വെളിച്ചമൊന്നും അവിടെ ഇല്ല .
നല്ല കാറ്റും..,തണുപ്പും. കടലും അധികം ഒച്ച വെക്കാതെ കുഞ്ഞു കുഞ്ഞോളങ്ങളെ എന്റെ കാലിലേക്കിട്ടു തന്നു. എല്ലാരും ആകാംക്ഷയോടെ നടക്കുകയാണ്. അപ്പോള്‍ ഗൈഡ് ഒരു ഭാഗത്തേക്ക് ടോര്‍ച്ച് തെളിച്ചു കാണിച്ചു.നോക്കിയപ്പോഴുണ്ട് തെങ്ങ് വെക്കാന്‍ കുഴിച്ച വല്ല്യൊരു കുഴിയില്‍ സദ്യക്ക് പായസം വെക്കുന്ന വല്ല്യൊരു പായസച്ചരക്ക് കമിഴ്ത്തി വെച്ചിരിക്കുന്നു. അതുണ്ട് പതിയെ അനങ്ങുന്നു.കണ്ണ് തിരുമ്പി ഒന്നും കൂടെ നോക്കി. ഹി .ഹി ...ചമ്മിപ്പോയി..! അതാണത്രേ നമ്മള്‍ കാണാന്‍ വന്ന ആമക്കുഞ്ഞമ്മ...!ഹോ..എന്തൊരു വലിപ്പം..! കുഞ്ഞമ്മയല്ല ; വല്യമ്മ തന്നെ..!പങ്കായം പോലെ പരന്ന കാലുകള്‍ കൊണ്ട് പതുക്കെ കുഴി വലുതാക്കുകയാണ്. തെങ്ങിന്‍ കുഴിയോളം ഉണ്ട് വലിപ്പം.
എല്ലാരും വേഗം കുഴിയുടെ ചുറ്റും കൂടി . ഫോട്ടോ എടുക്കുന്ന തിരക്ക്..., ആശ്ചര്യ ശബ്ദങ്ങള്‍ ..! ആമവല്യമ്മ -ഇതൊക്കെ ഞാനെത്ര കണ്ടതാ -എന്ന ഭാവത്തില്‍ കുഴി വലുതാക്കിക്കഴിഞ്ഞ് ,മുട്ടയിടീല്‍ തുടങ്ങിയിരിക്കുന്നു.ഗൈഡ് എല്ലാവരെയും കുറച്ചു അകറ്റി നിറുത്തി .കുറച്ചു കഴിഞ്ഞപ്പോള്‍ വല്യമ്മ പതിയെ എണീറ്റ്, പരന്ന കാലുകള്‍ കൊണ്ട് ,മണല്‍ തെറിപ്പിച്ചു മുട്ടകള്‍ മണല്‍ കൊണ്ടുമൂടാന്‍ തുടങ്ങി.ശേഷം ഞങ്ങളെയൊക്കെ പുച്ഛഭാവത്തില്‍ ഒന്ന് നോക്കി ,തലയുയര്‍ത്തിപ്പിടിച്ച് കടലിലെക്കിറങ്ങി തുഴഞ്ഞു പോയി. അതാ..അപ്പുറത്ത് വേറെയും കുഴികളും ആമകളും. ഒരിടത്ത് ആമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിപ്പോകുന്നതും കണ്ടു.
എല്ലാം കണ്ട് തിരിച്ചു വണ്ടിയിലെത്തി. ഞങ്ങള്‍ മടങ്ങി ...കുറെ വഴിയെത്തി.അപ്പോഴല്ലേ രസം..!
എന്റെ ചെറിയ വികൃതി- ദേവൂട്ടി ഇത് നോക്ക്യേ ..ന്നും പറഞ്ഞ് എന്തോ ഒന്ന് ഉയര്‍ത്തിക്കാണിക്കുന്നു. നോക്കിയപ്പോഴുണ്ട് കുഞ്ഞൊരു ആമക്കുട്ടി...അവളുടെ പാന്റിന്റെ പോക്കെറ്റീന്നെടുത്തു കാണിക്കുന്നു. അവള്‍ ഒന്നിനെ അവിടെ നിന്നും ആരും കാണാതെ പൊക്കി....!! ഇനിയിപ്പോ..തിരിച്ചു പോകാന്‍ വയ്യ. അങ്ങനെ അതിനെയും കൊണ്ട് ഞങ്ങള്‍ വീട്ടിലേക്കു പോന്നു.
പാവം ആമക്കുട്ടി...! ഇപ്പോള്‍ അത് ദേവൂന്റെ കളിക്കൂട്ടായി വീട്ടിലുണ്ട്. നാളെ അതിനെ കടലില്‍ കൊണ്ടു വിടണം. ദേവു സമ്മതിക്കില്ല്യ.. ! ന്നാലും....!!
ഇതിനെയായിരിക്കും മിക്കവാറും ദേവൂട്ടി അടിച്ചു മാറ്റിയത്.
ദേവൂട്ടീം ആമൂട്ടീം..
ReplyDeleteഹഹഹ ലൈക് ഇറ്റ്
ദേവൂട്ടീം ,ആമൂട്ടീം പിന്നെ ഞാനുട്ടീം
ReplyDelete