ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Sunday, 1 April 2012

അനുസരണയുള്ളവള്‍

യാത്രയുടെ
ആകാശത്തിന്‍ ചുവടെ
നീ നീട്ടിയ പിഞ്ഞാണത്തില്‍
ഞാന്‍
അനുസരണ
പാനം ചെയ്തുകൊണ്ടേയിരുന്നു.

സങ്കീര്‍ണ്ണമായ
പിരിയന്‍വഴികളുടെ കഠിനതകള്‍
എന്നെ മയപ്പെടുത്തി.
ഞാന്‍ അനുസരണയുള്ളവളായി-
നിന്റെ അരപ്പട്ടയുടെ
കൊളുത്തുപോലെ,
ആത്മാവിന്
എത്തിച്ചേരാന്‍ കഴിയുന്ന
ആഴം വരെ.

എന്നിട്ടും ,
പുതുതായി തയ്പ്പിച്ച
കുപ്പായത്തിന്‍
പൊട്ടിയ സൂചിയായി
ഞാനുപേക്ഷിക്കപ്പെട്ടു.
അനുസരണയോടെ,
ഖിന്നതയുടെ അന്ധകാരത്തില്‍
കൂനിക്കൂടിയിരുന്നു.

മുറിവുകള്‍
കൂടുകളിലേക്കു മടങ്ങും.
അന്ന്
ഞാനീ സ്വപ്നത്തിന്റെ
അന്ത്യഭാഗം കടന്നുപോകും .
ചിലപ്പോള്‍ ,
അന്ധകാരം എനിക്ക്
കവിതകള്‍
തിരിച്ചു നല്‍കിയേക്കാം ..!

36 comments:

  1. പൊട്ടിയ സൂചിയായി
    ഞാനുപേക്ഷിക്കപ്പെട്ടു...
    അന്ധകാരം എനിക്ക്
    കവിതകള്‍
    തിരിച്ചു നല്‍കിയേക്കാം ..!വെല്‍ടെന്‍ മൈ ഗേള്‍....വെല്‍ടെന്‍ ...

    ReplyDelete
  2. ആത്മാവിന്
    എത്തിച്ചേരാന്‍ കഴിയുന്ന
    ആഴം വരെ...............

    ReplyDelete
  3. സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനമിടയിലെവിടെയോ
    ആയിരിക്കണം വാക്കുകളുടെ വേരുകള്‍.
    കാണാത്ത ചങ്ങലകളില്‍ ഭ്രമണം ചെയ്യുമ്പോഴും
    വാക്കുകള്‍ അവയുടെ വേരുകളില്‍ തിരിച്ചത്തൊതിരിക്കില്ല.
    കവിതയാവാതിരിക്കില്ല.

    ReplyDelete
  4. ആത്മാവിനാഴത്തിലെത്തുന്ന വരികള്‍..

    ReplyDelete
  5. എന്നിട്ടും ,
    പുതുതായി തയ്പ്പിച്ച
    കുപ്പായത്തിന്‍
    പൊട്ടിയ സൂചിയായി
    ഞാനുപേക്ഷിക്കപ്പെട്ടു.
    അനുസരണയോടെ,
    ഖിന്നതയുടെ അന്ധകാരത്തില്‍
    കൂനിക്കൂടിയിരുന്നു.

    ലളിത തീവ്ര മനോഹര വരികൾ. ആശംസകൾ.

    ReplyDelete
  6. "സങ്കീര്‍ണ്ണമായ
    പിരിയന്‍ വഴികളുടെ കഠിനതകള്‍
    എന്നെ മയപ്പെടുത്തി"
    അര്‍ത്ഥം നിറഞ്ഞ വരികളില്‍..,..........
    ആശംസകള്‍

    ReplyDelete
  7. മനസ്സിന്റെ നോവും പ്രതീക്ഷകളും പ്രതിഫലിക്കുന്ന വരികള്‍
    നന്നായിട്ടുണ്ട്.
    നല്ല കവിതകള്‍ക്കായി ഞാന്‍ ഈ ബ്ലോഗ്‌ ഫോളോ ചെയ്തിരുന്നു.
    ഇടയ്ക്ക് അത് മുറിഞ്ഞു പോകാന്‍ എന്താ കാരണം?
    എന്തായാലും വീണ്ടും ഫോളോ ചെയ്യുന്നു

    ReplyDelete
    Replies
    1. നന്ദി മാഷേ.
      ഫോളോവേഴ്സ്നെയൊക്കെ ഗൂഗിളുകാര്‍ എടുത്തു കളഞ്ഞു .കാരണം എന്താണെന്നെന്നും അറിയില്ല.. ഗൂഗിള്‍ പ്ലസില്‍ ചേരാത്തവര്‍ക്കുള്ള ശിക്ഷയായിരുന്നെന്നു പറഞ്ഞു കേള്‍ക്കുന്നു.

      Delete
  8. നന്നായി...അഭിനന്ദനങ്ങള്‍
    വീണ്ടും എഴുതുക..
    ഭാവുകങ്ങള്‍ നേരുന്നു...

    www.ettavattam.blogspot.com

    ReplyDelete
  9. വന്നവര്‍ക്കും ,നല്ല വാക്ക് ചൊല്ലിയവര്‍ക്കും നന്ദി...!

    ReplyDelete
  10. നല്ല കവിതക്കെന്റെ ഭാവുകങ്ങൾ

    ReplyDelete
  11. കവിത മനോഹരമായിരിക്കുന്നു

    ReplyDelete
  12. കൊള്ളാം..
    അക്ഷരങ്ങൾ പ്രതിരോധം സൃഷ്ടിക്കട്ടെ..

    ReplyDelete
  13. അന്ധകാരം കവിത തിരിച്ചുതരുമെങ്കില്‍ ഞാന്‍ പോയി ലൈറ്റ് ഓഫ് ചെയ്യട്ടെ!
    (എനിട്ടെനിക്കുമൊരു ഗവിത എഴുതണം)

    all the best!

    ReplyDelete
  14. ഇപ്പോഴും ഏതെങ്കിലും വിഷാദത്തില്‍ നിന്നാവും സര്‍ഗ വേദന തോന്നുക.
    അത് അന്വേഷിക്കുന്നിടത്ത് രചന തുടങ്ങുന്നു .ആശംസകള്‍

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. ജീവിതത്തിന്റെ മറ്റൊരു മുഖം! കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല! അവഗണിയ്ക്കുപ്പെടുമ്പോഴും അനുസരണയുള്ളവളാക്കിമാറ്റുന്നത് ആര്‍ത്തലയ്ക്കുന്ന തിരുവാതിര ഞാറ്റുവേലയിലെ സുഖശീതളമായ തൂവാനം കുളിരണിയിക്കുന്നതുപോലെയുള്ള സ്നേഹത്തിന് വേണ്ടിയല്ലേ.. തിരിച്ചറിയപ്പെടാത്ത സ്നേഹം സീറോ ഗ്രാവിറ്റിയിലേയ്ക്ക് വലിച്ചെറിയപ്പെടുമ്പോള്‍ അക്ഷരക്കൂട്ടങ്ങള്‍ മാത്രം കൂട്ടായിരിയ്ക്കുന്നു..

    നല്ല കവിത!
    വിഷുദിനാശംസകള്‍!

    ReplyDelete
  18. ഷൈന ഏറെ വായിക്കുക; വീണ്ടും എഴുതുക.Good.

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. എല്ലാവര്ക്കും പിന്നേം പിന്നേം ..നന്ദി...!

    ReplyDelete
  21. That’s being very submissive, isn’t it?

    ReplyDelete
  22. പുതുതായി തയ്പ്പിച്ച
    കുപ്പായത്തിന്‍
    പൊട്ടിയ സൂചിയായി
    ഞാനുപേക്ഷിക്കപ്പെട്ടു

    പൊട്ടിയ സൂചിയാണോ അതോ കുടുക്കാണോ ? ഐ മീന്‍ ബട്ടണ്‍സ്.
    അതോ കുപ്പായം തുന്നാനുപേക്ഷിച്ച സൂചി ആരാലും ശ്രദ്ദിക്കപ്പെടാതെ കളഞ്ഞുവെന്നോ ?

    കവിത നന്നായി.
    ആശംസകള്‍

    ReplyDelete
  23. ഇവിടെ ആദ്യമാണ് ..
    കവിതകള്‍ വായിച്ചു ... കൂടുതല്‍ മസില്‍ പിടിക്കാതെ മനസ്സിലാകും വിധം ലളിതമായി പറഞ്ഞ ഈ കവിതകള്‍ ഇഷ്ടായി ...

    മുറിവുകള്‍
    കൂടുകളിലേക്കു മടങ്ങും.
    അന്ന്
    ഞാനീ സ്വപ്നത്തിന്റെ
    അന്ത്യഭാഗം കടന്നുപോകും .
    ചിലപ്പോള്‍ ,
    അന്ധകാരം എനിക്ക്
    കവിതകള്‍
    തിരിച്ചു നല്‍കിയേക്കാം ..!

    ഇത്തരം നല്ല വരികള്‍ ആരും ഇഷ്ട്ടപെടില്ലേ.. ഫോളോ ചെയ്തിട്ടുണ്ട്. ഇനിയും വരാം

    ReplyDelete
  24. ദുഃഖം സ്ഥായിയായ ഭാവം..വേദനയുടെ വരികള്‍ വിടരന്നു കൊണ്ടേയിരിക്കുന്നു. ലളിതം. മനോഹരം..

    ReplyDelete
  25. വയല്‍ പൂവിലെ ദലങ്ങളില്‍ ഉരുകുന്ന മഞ്ഞു തുള്ളി പോലെ ഹൃദയത്തിലേക്ക് അലിഞ്ഞു ചേരുന്ന വിരഹം .... ഇടക്കെവിടെയോ പൊള്ളുന്ന ഒരു നോവ്‌ ......
    പറയാന്‍ ബാക്കിവെച്ച ഒരു പാട് വാക്കുകളില്‍
    എഴുതി തീര്‍ത്ത കവിത ...!!

    നന്നായിരിക്കുന്നു ...... ഇനിയും എഴുതുക ... ഇതിലും നന്നായിട്ട് ....ചേച്ചിക്കതിനു കഴിയും എല്ലാ ആശംസകളും ....

    ReplyDelete
  26. കവിത വായിച്ചു.. മനോഹരം.
    "കുപ്പായത്തിന്‍
    പൊട്ടിയ സൂചിയായി"
    എന്നത്തില്‍ ഉദ്ദേശം മനസ്സിലായില്ല.
    ആശംസകള്‍ ..

    ReplyDelete
  27. യാത്രയുടെ
    ആകാശത്തിന്‍ ചുവടെ
    നീ നീട്ടിയ പിഞ്ഞാണത്തില്‍
    ഞാന്‍
    അനുസരണ
    പാനം ചെയ്തുകൊണ്ടേയിരുന്നു...... meaningful lines.. vinod

    ReplyDelete
  28. നല്ല കവിത...
    ആശംസകള്‍

    ReplyDelete
  29. പലപ്പോഴും വിരഹത്തില്‍ നിന്നുള്ള മോചനവും മരുന്നും കവിതകളും കഥകളുമാണ്.. ഈ കവിത ഒത്തിരി ഇഷ്ട്ടപ്പെട്ടു..ആശംസകള്‍ ചേച്ചി..വീണ്ടും വരും പറയാതെ തന്നെ..

    ReplyDelete
  30. അവസാനം എത്തുന്നവര്‍ പറയുമ്പോള്‍ മിക്കപ്പോഴും ആവര്‍ത്തന വിരസമായെക്കം.. എന്നിരുന്നാലും ആദ്യമായാണ് അലയോതുങ്ങിയ ഈ തീരത്ത് എത്തിയത്..അത് പ്രവാസത്തിന്റെ ഒരേ തീരമാണ് എന്നറിഞ്ഞതില്‍ ഏറെ സന്തോഷം! മനസ്സില്‍ തട്ടി പോവുകയില്ല ..ആഴത്തില്‍ ഇറങ്ങുന്ന വരികള്‍ കുറിച്ചിട്ട കൂട്ടുകാരിക്ക് എല്ലാ ആശംസകളും..ഓര്‍മ്മകളും കിനാവും നിലാവും പുഞ്ചിരിക്കുന്ന ജാലക വാതിലിലേക്ക് ഇനിയും വരും..!

    ReplyDelete
  31. ഇവ്ടെ ആദ്യമാണ്. ഗൂഗിളമ്മച്ചിയുടെ കോപത്തിനിരയായ ഒരു പാവമാണു ഞാനും..!
    എന്തൊക്കെയോ നൊമ്പരങ്ങള്‍ നീറിപ്പുകയുന്ന വരികള്‍...അതിലേയ്ക്ക് ഇറങ്ങി മുങ്ങിത്തപ്പാനൊന്നും ഞാനില്ല.! ക്ക് സാസം മുട്ടും..!!

    ആശംസകള്‍ നേര്‍ന്നുകൊണ്ട്..പുലരി

    ReplyDelete
  32. അന്ധകാരം തിരിച്ചു തന്ന കവിതകള്‍ പിന്നെടെവിടെ ??

    ReplyDelete