ആരവമോടുയര്‍ന്നു വരികയായ്
ഭൂതകാല മധുരസ്മരണകള് -
ക്കാലവട്ടം പിടിച്ചതിന്നൊപ്പമായ് .
ത്തോണിയച്ഛന്‍ കരക്കടുപ്പിക്കവേ
ചെന്നു ഞാനെന്‍ ചിരിമണികള്‍ തൂകി
യെത്ര സാമോദം തോണിയടുത്തുപോയ് .
പൂക്കള്‍ തിങ്ങി നിറഞ്ഞൊരാ കൊന്ന തന്
ചോടെ പാടത്തും തോട്ടിന്‍വരമ്പിലും
നൂറുനൂറു കളികള്‍ നിറഞ്ഞെന്റെ
ബാല്യമാലോലമാടിയകന്നു പോയ് .
കാട്ടിലഞ്ഞികള്‍ പൂത്ത നടവഴി
താണ്ടി വന്നൂ കുളിര്‍മ്മയില്‍ കൌമാരം
നറുനിലാച്ചിരിപ്പൂക്കള്‍ വിതറിക്കൊ-
ണ്ടെന് മനം പാറി പൊന്നോണത്തുമ്പിപോല്‍ .
ചുരമണഞ്ഞെത്തും കാറ്റില്‍ തുരുതുരെ
പൊഴിയും ഞാവല്‍പ്പഴങ്ങള്‍ പെറുക്കി നാം
മെല്ലവേ തിന്നു നാവു ചുവപ്പിച്ചു
തമ്മില്‍ നോക്കി രസിച്ചതോര്‍ക്കുന്നുവോ ?
പിന്നെ, തേക്കിലച്ചാറില്‍ ചുവപ്പിച്ചോ-
രെന്‍ വിരല്‍ത്തുമ്പിലൂര്‍ന്ന മഞ്ചാടികള്‍
വാരി മേലെ വിതറി നീ,യന്നെന്റെ
കവിളു മഞ്ചാടി പോലെ തുടുപ്പിച്ചു ..!
നെയ്തലാമ്പല്‍പ്പൂ കണ്ണാടി നോക്കുന്ന
പൊയ്ക തന്നിലിറങ്ങിയലസമായ്
കാല്‍വിരല്‍ത്തുമ്പിലിക്കിളി കൂട്ടുന്ന
കുഞ്ഞു മീനിനെ നോക്കിയിരുന്നതും..
കുന്നിക്കുരുമണി മാല കെട്ടി തമ്മില്‍ -
ത്തമ്മില് ചാര്‍ത്തുന്ന നേരം വിചാരങ്ങള്‍
വാക്കെത്താതെ വിഹായസ്സിനപ്പുറം
വീണ മീട്ടുന്നതിന്നുമോര്‍ക്കുന്നു ഞാന്‍.
ഇന്നീ വരണ്ട മാര്‍ബിള്‍ നിലങ്ങളില്‍
കാലവീചികള്‍ മാഞ്ഞു പോം ഭൂമിയില്‍
മധുരമോര്‍മ്മകള്‍ പിന്നെയും നിറയവേ
നുള്ളിക്കളയുവാനാവാത്ത വേദന.....!
യാത്ര ചൊല്ലാതെ മാഞ്ഞു പോം കാലമേ,
നോവും വിദൂരസ്മൃതി തന് വെളിച്ചമേ,
ആകുമോ തിരിച്ചേകാനിലക്കുമ്പിള്‍
നിറയെ മധുരമാം ഭൂതകാലക്കുളിര് .
നല്ല താളത്തില്‍ ചൊല്ലാവുന്ന കവിത. ഇക്കാലത്ത് ഇത്തരം കവിതകള്‍ വളരെ വിരളമാണ്. ആശംസകള്‍..!
ReplyDeleteബാല്യ കൗമാര യൗവ്വന കാലങ്ങളിലൂടെ ഒരു സുന്ദരമായ യാത്ര നടത്തി,നല്ല താളത്തിൽ. ആശംസകൾ.
ReplyDeleteലളിതസുന്ദരമായ ഭാഷയില്‍ ഗതകാലസ്മരണകള്‍
ReplyDeleteമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍
ലളിതഗാനം പോലെ ......................
ReplyDeleteനല്ല കഴിവ്....
ReplyDeleteഅല്ലലില്‍ മുങ്ങിപ്പൊങ്ങുമാ ജീവിത-
ത്തോണിയച്ഛന്‍ കരക്കടുപ്പിക്കവേ
നല്ല വരികൾ, ഓർമ്മകൾ
ഓര്‍മ്മകളിലേക്ക് തനിച്ചു നടക്കാന്‍
ReplyDeleteവിളിക്കുന്നു വീണ്ടുമീ വരികള്‍......
'ആ തിരിച്ചു പോവുന്നതെന്റെ ബാല്യമാണ് ..
കൌമാരവും പോയി ...യാത്രാ മൊഴിയില്ലാതെ ,
ഇന്നലെ വരെയന്നാശ്വാസമായിരുന്ന
പ്രണയവും സുമംഗലിയായി .........
ഇന്നിവിടെ തനിച്ചാണെന്റെ യൌവനം..
സ്വപ്നങ്ങളില്ലാത്ത നിദ്രകളും ഞാനും
നഷ്ട്ട പ്രതാപത്തിന്റെ സ്വര്‍ണ്ണ സ്മരണകളും
പരസ്പ്പരം കണ്മിഴിച്ചു നോക്കി നില്‍ക്കെ
പെയ്ത മഴയില്‍ നനയുന്നതെന്റെ വേദനകളാണ് .
ഗഹനമായ വാക്കുകളും വരികളുമില്ലാത്ത, നല്ല താളമുള്ള ഒരു ജീവിതയാത്ര മനോഹരമായി , ലളിതമായി അവതരിപ്പിച്ചിരിക്കുന്നത് ഒത്തിരി ഇഷ്ടമായീ ട്ടോ...
ReplyDeleteനല്ല തളമുണ്ട്
ReplyDeleteആശംസകൾ
നല്ലൊരു കവിത!!
ReplyDeleteകവിയത്രിക്ക് ആശംസകള്‍!
താളമുള്ള ഓർമ്മകൾ, മനോഹരം..
ReplyDeleteഎഴുത്തിന്റെ സോക്കെടും ഉണ്ടല്ലേ..? അപ്പോള്‍ ശരിക്കും എന്റെ കൂട്ടത്തില്‍ ആകാം.
ReplyDelete