പെണ്ണേ,നീ അറിയുന്നുവോ
മയക്കത്തിന്റെ ശിഖരങ്ങളിലേക്ക്
ലില്ലിപ്പൂക്കള്‍ പെയ്യുന്ന പോലെയാണ് നീയെന്ന്.
പുരാതനമായ സ്മൃതിയിലലിഞ്ഞ
ദു:ഖപാരവശ്യത്തോടെ
അവള്‍ മുറിവുകളില്‍ ഊതി.
കാത്തിരിപ്പിന്റെ ബാല്‍ക്കണിയില്‍
പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു അവള്‍ -
നഖങ്ങളും ചിറകുകളുമില്ലാതെ
ആകാശങ്ങളെ സന്ധിക്കാന്‍
ആത്മാവില്‍ നിന്നും ഓടിയകലുന്ന പറവ.
വരുന്നുണ്ട് ചിലര്‍
പറവകളുടെ വിശ്രാന്തിയില്‍
കൂടുകളുടെ കൃഷിയിറക്കാനെന്ന്.
ചാറ്റല്‍ മഴയ്ക്കു മുകളില്‍
മൃതകുടീരങ്ങള്‍ കിളയ്ക്കുകയാണവര്‍ .
മൃതഭൂമിയില്‍
ജീവിതസ്വര്‍ഗ്ഗം സ്വപ്നം കണ്ടവളേ
ഇനി, അനന്തതയുടെ നീലിമയില്‍
ഏതു ലോകത്തിലാണ്
നിന്റെ പീഡകള്‍ വട്ടമിടുക ....???
മയക്കത്തിന്റെ ശിഖരങ്ങളിലേക്ക്
ലില്ലിപ്പൂക്കള്‍ പെയ്യുന്ന പോലെയാണ് നീയെന്ന്.
പുരാതനമായ സ്മൃതിയിലലിഞ്ഞ
ദു:ഖപാരവശ്യത്തോടെ
അവള്‍ മുറിവുകളില്‍ ഊതി.
കാത്തിരിപ്പിന്റെ ബാല്‍ക്കണിയില്‍
പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു അവള്‍ -
നഖങ്ങളും ചിറകുകളുമില്ലാതെ
ആകാശങ്ങളെ സന്ധിക്കാന്‍
ആത്മാവില്‍ നിന്നും ഓടിയകലുന്ന പറവ.
വരുന്നുണ്ട് ചിലര്‍
പറവകളുടെ വിശ്രാന്തിയില്‍
കൂടുകളുടെ കൃഷിയിറക്കാനെന്ന്.
ചാറ്റല്‍ മഴയ്ക്കു മുകളില്‍
മൃതകുടീരങ്ങള്‍ കിളയ്ക്കുകയാണവര്‍ .
മൃതഭൂമിയില്‍
ജീവിതസ്വര്‍ഗ്ഗം സ്വപ്നം കണ്ടവളേ
ഇനി, അനന്തതയുടെ നീലിമയില്‍
ഏതു ലോകത്തിലാണ്
നിന്റെ പീഡകള്‍ വട്ടമിടുക ....???
നല്ല കവിത ..പുതിയ ഒരു ആസ്വാദനം തന്നു.ഒറ്റക്കണ്ണി ചേച്ചി ..ആശയ കുഴപ്പങ്ങള്‍ ചിലയിടങ്ങളില്‍ തോന്നി .എന്നാലും ഒരു ഉഗ്രന്‍ കവിത ..ഭാവുകങ്ങള്‍ നല്‍കാതിരിക്കാന്‍ പറ്റണില്ല .
ReplyDeleteവരുന്നുണ്ട് ചിലര്‍
ReplyDeleteപറവകളുടെ വിശ്രാന്തിയില്‍
കൂടുകളുടെ കൃഷിയിറക്കാനെന്ന്.
ചാറ്റല്‍ മഴയ്ക്കു മുകളില്‍
മൃതകുടീരങ്ങള്‍ കിളയ്ക്കുകയാണവര്‍ .കവിത നന്നായിരിക്കുന്നു ആശംസകള്‍...
നല്ല ഭാവന.. ആശംസകൾ..
ReplyDeleteനന്നായിരിക്കുന്നു വരികള്‍
ReplyDeleteആശംസകള്‍
ഗദ്ദാമ?
ReplyDeleteഎന്തിനുവേണ്ടിയാണ്, ആര്‍ക്കുവേണ്ടിയാണ്
കാത്തിരിപ്പിന്റെ ബാല്‍ക്കണിയില്‍ പ്രാര്‍ത്ഥിച്ചുനില്‍ക്കുന്നത്?
കവിതയ്ക്കുവേണ്ടി കവിതയെഴുതിയതാണോ? അതോ ശരിക്കും ഫീല്‍ ചെയ്തിട്ടോ?
കവിത മൂന്ന് നാലുവട്ടം വായിച്ചിട്ടും ആ സംശയം പോയില്ല.
ഈ വഴിക്ക് ആദ്യമായിട്ടാണ്. വീണ്ടും വരാം
ReplyDeleteവരുന്നുണ്ട് ചിലര്‍
ReplyDeleteപറവകളുടെ വിശ്രാന്തിയില്‍
കൂടുകളുടെ കൃഷിയിറക്കാനെന്ന്.
ചാറ്റല്‍ മഴയ്ക്കു മുകളില്‍
മൃതകുടീരങ്ങള്‍ കിളയ്ക്കുകയാണവര്‍ .
നേരത്തെ വായിച്ചിരുന്നല്ലോ..നല്ല കവിത ...
നല്ല ഒഴുക്കുള്ള എഴുത്ത് .....!
ReplyDeleteഎഴുത്തുകാരിക്ക് എഴുത്തിന്‍റെ രസതന്ത്രം നഷ്ടപ്പെട്ടപോലെ തോന്നി.....
ReplyDeleteതാങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )
ReplyDeleteകൂടുകളുടെ കൃഷി ...?
ReplyDeleteഞാനും വന്നിരുന്നു ഇവിടെ...!
ReplyDeleteJeevithathinumappuram...!
ReplyDeleteManoharam, Ashamsakal...!!!