കുട്ടിക്കാലത്ത് , ഏഴാംകടലിനക്കരെ എന്ന സിനിമ കണ്ടിറങ്ങിയപ്പോള്‍ തുടങ്ങിയ മോഹമാണ് ;ഡോള്‍ഫിനുകളെ അടുത്തുകാണുക എന്നത്.എന്തൊരു ഓമനത്വമാണ് അവയുടെ മുഖത്ത്..,ഒടുക്കത്തെ ബുദ്ധീം.ഇപ്പോള്‍ ഒരവസരം കിട്ടിയപ്പോള്‍ സന്തോഷത്തോടെ പുറപ്പെട്ടു.
ഒമാന്‍റെ കടലോരങ്ങളില്‍ നിന്ന് കുറച്ചു ഉള്ളിലേക്ക് പോയാല്‍ ഇവയെ കൂട്ടത്തോടെ കാണാനാവും. ഇവിടെ പ്രധാനമായും രണ്ടു തരത്തിലുള്ള ഡോള്‍ഫിനെയാണ് കാണാന്‍ കഴിയുക.സ്പിന്നര്‍ ഡോള്‍ഫിനും, ബോട്ടില്‍ നോസ് ഡോള്‍ഫിനും. ഇവിടെ അത് ടൂറിസമായി വികസിപ്പിച്ചിരിക്കുന്നു. ബോട്ട് സര്‍വീസുമായി ധാരാളം ഏജന്‍സികള്‍ അവിടെ ഉണ്ട്. തലയെണ്ണി അവര്‍ ഒരു നിശ്ചിത ചാര്‍ജ് ഈടാക്കും. മറീന ബന്ദര്‍ എന്ന ബോട്ട് ജെട്ടിയില്‍ നിന്നാണ് ഞങ്ങള്‍ പുറപ്പെടുന്നത്. ഗ്രൂപ്പുകളായി പോകുന്നവര്‍ക്ക് പ്രധാനമായും രണ്ടു തരത്തിലുള്ള ബോട്ടുകള്‍ ലഭ്യമാണ്. ഒന്ന് സ്പീഡ് ബോട്ട്, മറ്റൊന്ന് മരം കൊണ്ട് നിര്‍മ്മിച്ച ,സാവധാനം ഒഴുകിപ്പോകുന്ന dhow. ഞങ്ങള്‍ സ്പീഡ് ബോട്ട് തിരഞ്ഞടുത്തു.പോകുന്ന പോക്കിന് ഒരു ഓളം വേണ്ടേ...?

കുറച്ചു ഇംഗ്ലീഷ് കാരടക്കം ഞങ്ങള്‍ ഇരുപതോളം പേരുണ്ട് ബോട്ടില്‍ .എല്ലാരും കളിയും ചിരിയുമായി ഡ്രൈവനെ കാത്തിരുന്നു. (ഡ്രൈവര്‍ ബഹുവചനമാകയാല്‍ ഡ്രൈവന്‍ എന്ന് വേണം പ്രയോഗിക്കാണെന്ന് vkn.) ഒടുവില്‍ ആളെത്തി.നല്ലൊരു തമാശക്കാരന്‍ ഒമാനി. സേഫ്ടി യെക്കുറിച്ച് ചെറിയൊരു ക്ലാസിനു ശേഷം എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തു. ഒറ്റക്കുതിപ്പ്....! വെള്ളത്തുള്ളികളെ പളുങ്കുമണികള്‍ പോലെ ചുറ്റും തെറിപ്പിച്ചുകൊണ്ട് ബോട്ട് വെള്ളത്തിനു മീതെ പറന്നു.കുറച്ചു നേരം കൊണ്ട് ഞങള്‍ കുറെ ദൂരം പോയി. ബോട്ടിന്റെ വേഗത കൊണ്ട് പാല്‍പ്പത പോലെ നുരഞ്ഞ്..പതഞ്ഞ് കടല്‍ ....പിന്നില്‍ .

ഒമാന്‍റെ കടലോരങ്ങളില്‍ നിന്ന് കുറച്ചു ഉള്ളിലേക്ക് പോയാല്‍ ഇവയെ കൂട്ടത്തോടെ കാണാനാവും. ഇവിടെ പ്രധാനമായും രണ്ടു തരത്തിലുള്ള ഡോള്‍ഫിനെയാണ് കാണാന്‍ കഴിയുക.സ്പിന്നര്‍ ഡോള്‍ഫിനും, ബോട്ടില്‍ നോസ് ഡോള്‍ഫിനും. ഇവിടെ അത് ടൂറിസമായി വികസിപ്പിച്ചിരിക്കുന്നു. ബോട്ട് സര്‍വീസുമായി ധാരാളം ഏജന്‍സികള്‍ അവിടെ ഉണ്ട്. തലയെണ്ണി അവര്‍ ഒരു നിശ്ചിത ചാര്‍ജ് ഈടാക്കും. മറീന ബന്ദര്‍ എന്ന ബോട്ട് ജെട്ടിയില്‍ നിന്നാണ് ഞങ്ങള്‍ പുറപ്പെടുന്നത്. ഗ്രൂപ്പുകളായി പോകുന്നവര്‍ക്ക് പ്രധാനമായും രണ്ടു തരത്തിലുള്ള ബോട്ടുകള്‍ ലഭ്യമാണ്. ഒന്ന് സ്പീഡ് ബോട്ട്, മറ്റൊന്ന് മരം കൊണ്ട് നിര്‍മ്മിച്ച ,സാവധാനം ഒഴുകിപ്പോകുന്ന dhow. ഞങ്ങള്‍ സ്പീഡ് ബോട്ട് തിരഞ്ഞടുത്തു.പോകുന്ന പോക്കിന് ഒരു ഓളം വേണ്ടേ...?

![]() |
ഇതാണ് മരം കൊണ്ടുണ്ടാക്കിയ DHOW. |

ഹാ...നീല..നീലക്കടല്‍ ..!നീല നീല ആകാശം...അകലെ ചില മലകള്‍ ..! പ്രകൃതിയുടെ നീല ഭാവങ്ങള്‍ ..!സുന്ദരമായ കടല്‍ നീലക്കാഴ്ചകള്‍ . ചില മലകള്‍ കടല്‍ കാറ്റിനാല്‍ ചില പ്രത്യേക ആകൃതിയില്‍ രൂപാന്തരം കൊണ്ടിരിക്കുന്നു.
അതിനിടയില്‍ കുടിക്കാന്‍ പെപ്സിയും,ജൂസും വന്നു.

കുറെ ദൂരം ചെന്നപ്പോള്‍ മലകലെല്ലാം കാഴച്ചയില്‍ നിന്ന് മറഞ്ഞു.ചുറ്റും കടല്‍ നീല മാത്രം. ഡ്രൈവര്‍ ബോട്ടിന്റെ വേഗം കുറച്ചു.എല്ലാരും ചുറ്റും നോക്കി. അതാ.......ഒരു ഡോള്‍ഫിന്‍ കുട്ടന്‍ അകലെ വന്നു നിന്ന് ഞങളെ എതിരേല്‍ക്കുന്നു. കുറച്ചു നേരം ബോട്ടിനോപ്പം വന്ന് അവന്‍ മറഞ്ഞു.

എല്ലാരും കാമറ എല്ലാം റെഡിയാക്കി കാത്തിരുന്നു.അതാ വരുന്നു..ഒരു കൂട്ടം ഡോള്‍ഫിനുകള്‍ .ആദ്യം വന്നയാല്‍ ഇവരെയെല്ലാം വിളിക്കാന്‍ പോയതാണെന്ന് തോന്നുന്നു.പതുക്കെ ചലിക്കുന്ന ബോട്ടിനു സമാന്തരമായി അവര്‍ നീങ്ങുന്നു..,ചാടുന്നു..,മറിയുന്നു. കുറെയെണ്ണം ഞങ്ങള്‍ക്കു വഴി കാട്ടാനെന്ന പോലെ ബോട്ടിനു മുന്നിലും.ഒന്നിനും ഒരു പേടിയുമില്ല. ഡോള്ഫിനുകള്‍ക്ക് മനുഷ്യരെ ഇഷ്ടമാണത്രേ .കടലില്‍ വഴിതെറ്റി അലയുന്നവരെ ഡോള്‍ഫിന്‍ വഴികാട്ടി രക്ഷിച്ച കഥയൊക്കെ ഓര്‍ത്തു പോയി.

എന്തൊരു ഓമനത്വമാണ് അവയുടെ മുഖത്ത്.കുറെ സമയം ഞങളുടെ ചുറ്റിലും ചാടി മറിഞ്ഞു അവര്‍ .ഡ്രൈവര്‍ എന്‍ജിന്‍ ഓഫ് ആക്കി. ഒരു മണിക്കൂറോളം ഞങ്ങളും ,ഡോള്‍ഫിനുകളും കടലലകളില്‍ ചാഞ്ചാടിയങ്ങനെ..അങ്ങനെ....!
പിന്നെ മടക്കം. കടല്‍ കാറ്റേറ്റു എല്ലാരും ക്ഷീണിച്ചിരിക്കുന്നു.
ഞാന്‍ പതിയെ ദേവൂന്റെ പോക്കറ്റും ,കയ്യിലിരുന്ന പെപ്സി ബോട്ടിലും പരിശോധിച്ചു. അതില്‍ ഡോള്‍ഫിന്‍ കുഞ്ഞെങ്ങാനുമുണ്ടെ ങ്കിലോ ............?
അത് പഴയൊരു കഥയാ. എന്താ സംഭവംന്നറിയണേല്‍ ഇവിടെ പോയാല്‍ മതി.
ഇതെന്നാ പോസ്റ്റ് മഴയോ. ഈ നിലക്കാണെങ്കില്‍ ഞാന്‍ മിനുട്ടില്‍ അഞ്ച് പോസ്റ്റ് ഇതും ട്ടാ
ReplyDelete"ഞാന്‍ പതിയെ ദേവൂന്റെ പോക്കറ്റും ,കയ്യിലിരുന്ന പെപ്സി ബോട്ടിലും പരിശോധിച്ചു. അതില്‍ ഡോള്‍ഫിന്‍ കുഞ്ഞെങ്ങാനുമുണ്ടെ ങ്കിലോ" ............?
ഹും പിന്നെ ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ക്ക് അതല്ലേ പണി ഹും ഹും ഹും
മുമ്പ് ഞങ്ങളുടെ ഷിപ് യാര്‍ഡിന്റെ പരിസരങ്ങളിലൊക്കെ ഇവര്‍ തുള്ളിക്കളിക്കുമായിരുന്നു. വികസനം വന്നപ്പോള്‍ എല്ലാം പേടിച്ചോടിയെന്ന് തോന്നുന്നു. വര്‍ഷങ്ങളായി കാണാറില്ല
ReplyDeleteഡോള്‍ഫിന്റെ മുഖം കണ്ടാല്‍ ഒരു പ്രത്യേകതയുണ്ട്. എപ്പോഴും ചിരിക്കുന്നപോലെയാണതിന്റെ മുഖം
കുറേ കാലമായി പോകണമെന്ന് കരുതുന്ന സ്ഥലമാണ്... പെട്ടെന്ന് വായിച്ച് തീര്‍ന്നു പോയി.... എന്നാലും ഇഷ്ടപ്പെട്ടു. പുതിയ സ്ഥലം പോരട്ടെ..
ReplyDelete