ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Saturday, 24 November 2012

ഹൈക്കു പോലെ ചിലത്.


രാമഴ 
-------------
ചിറകൊതുക്കി 
 മരക്കൊമ്പില്‍ ചേക്കേറി 
 രാമഴ.
#
തലയിലെഴുത്ത് 
----------------------
മുറ്റമടിക്കും കിഴവി 
തൂത്തിട്ടും വൃത്തിയാകാത്ത 
തലയിലെഴുത്ത്
#

വാക്ക്   
------------
മുനമ്പിലാരെയോ
കാത്തുനില്‍ക്കുന്നു 
വഴിമുട്ടിയ വാക്ക്
#

ആമ്പല്‍ 
--------------
വക്കിടിഞ്ഞ കുളക്കടവ്
എകയായ്‌ 
 ഒരാമ്പല്‍പ്പൂവ്.
#

മുറിവിന്റെ പാട്ട് 
-----------------
നീലിച്ചു പോയ 
ചുണ്ടുകളാലൊരു 
മുറിവു പാടുന്നു.
#

തേങ്ങല്‍ 
------------
തേങ്ങല്‍ത്തിരയില്‍പ്പെട്ടു 
തീരത്തടിയുന്നു
പാതിതേഞ്ഞ വാക്കുകള്‍ 
#

ഓര്‍മ്മ 
---------------
കണ്ണീര്‍പ്പുളിയിട്ടു 
തുടച്ചു മിനുങ്ങുങ്ങുന്നു 
ക്ലാവുപിടിച്ചൊരോര്‍മ്മക്കുടം

#

ശകാരം 

-----------------
നിന്റെ വാക്കിന്‍ 
വാള്‍ത്തുമ്പില്‍
എരിയുന്ന ഞാന്‍.
#

പിണക്കം 
-------------------
നിന്റെ മൌനമുരുകി വീണ്
പൊള്ളിയില്ലാതെയായ്‌ 
എന്റെ വാക്കുകള്‍

#

നിന്റെ മൌനം 
--------------------------
ശവകുടീരത്തിനു മുകളിലെ 
തുളസിച്ചെടി പോലെ 
നീ മൌനിയാകുന്നതെന്തുകൊണ്ടാണ് ?16 comments:

 1. vakku,murivu,orma .
  oru padishtamayi...
  Good .chechy..

  ReplyDelete
 2. നീലിച്ചു പോയ
  ചുണ്ടുകളാലൊരു
  മുറിവു പാടുന്നു..!

  ReplyDelete
 3. നന്നായിട്ടുണ്ട്. ആമ്പലും മുറിവിന്‍റെ പാടും ഓര്‍മ്മയും വളെരെ ഇഷ്ടമായി.
  നീറുമച്ചെപ്പില്‍ നിറയട്ടെ വീണ്ടും
  നാളികേരപ്പാലുപോല്‍ പാട്ടുകള്‍ മേല്‍ക്കുമേല്‍!

  ReplyDelete
 4. ജീവിതചൂടില്‍ വരണ്ട
  കവിതയുടെ
  സത്ത് മാത്രം ബാക്കി!

  ReplyDelete
 5. കവിതയല്ലിത് കഥയുമല്ലിത്
  വിങ്ങുമോര്‍മ്മതന്‍
  വേദന.

  ReplyDelete
 6. ചെറിയ വരികളില്‍ വലിയ കാര്യങ്ങള്‍
  മുറിവ് പ്രത്യേകം അഭിനന്ദിനീയം

  ReplyDelete
 7. അര്‍ത്ഥം നിറഞ്ഞ കൊച്ചു വരികള്‍
  ആശംസകള്‍

  ReplyDelete
 8. പുതിയ ചില പര്യായങ്ങള്......നന്നായി

  ReplyDelete
 9. പേരിട്ട ഹൈക്കുസ് ഇഷ്ടായല്ലോ ...എനിക്കും ..

  ReplyDelete
 10. നല്ല ചിന്തകള്‍ മനോഹരങ്ങളായ വരികളില്‍ പ്രതിഫലിച്ചു..:)

  ReplyDelete

 11. വാക്ക് ....
  മുറ്റ മടിക്കും കിഴവി തൂത്തിട്ടും വൃതിയാകാത്ത
  തലയിലെഴുത്ത് .

  ആമ്പൽ
  മുനമ്പിൽ ആരെയോ
  കാത്തു നില്ക്കുന്ന
  വഴി മുട്ടിയ വാക്ക്
  .
  മുറിവ
  വക്കിടിഞ്ഞ കുളക്കടവിൽ ഏകയായ്
  ഒരാമ്പൽ പൂവ് .

  തേങ്ങൽ
  നിലച്ചുപോയ ചുണ്ടുകളാൽ
  ഒരു മുറിവ്
  പാടുന്നു
  .
  ഓർമ
  തേങ്ങൽ തിരയിൽ പെട്ട്
  തീരത്ത് അടിയുന്ന
  പാതിതേഞ്ഞ വാക്കുകൾ

  ശകാരം
  കണ്ണീർ പുളിയിട്ടു
  തുടച്ചു മിനുങ്ങുന്നുണ്ട്
  ക്ക്ലാവ് പിടിച്ച ഒരോർമക്കുടം
  .
  രാമഴ ...
  ശവകുടീരത്തിനു മുകളിലെ
  തുളസിചെടി പോൽ ..
  നീ മൗനിയാകുന്നതു എന്ത് കൊണ്ട് .

  ReplyDelete
 12. ഓര്‍മ്മ
  ---------------
  കണ്ണീര്‍പ്പുളിയിട്ടു
  തുടച്ചു മിനുങ്ങുങ്ങുന്നു
  ക്ലാവുപിടിച്ചൊരോര്‍മ്മക്കുടം


  നുറുങ്ങു കവിതകൾ നുറുങ്ങു മുത്തു മണികൾ എന്നും പറയാം .മനോഹരം ഷൈന !!!

  ReplyDelete
 13. പെറുക്കി നീ കൂട്ടിയ ,
  മുത്തുകളൊക്കെയും
  മുന്തിച്ചാറിൻ രുചി -
  യാണു ഷൈനാ !!!

  ReplyDelete