ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Tuesday, 6 November 2012

നീയില്ലായ്മയുടെ ശിശിരം.

ദയവായി 
പതുക്കെ പാടുക 
കാരണം ,
നിങ്ങള്‍ പാടുന്നത്
ഖിന്നതയാല്‍ നേര്‍ത്തു പോയ 
എന്റെ നിശ്വാസങ്ങള്‍ക്കു 
മുകളിലേക്കാണ് 
എന്റെ കണ്ണുകളിലേയ്ക്കു വന്ന്
ഉറങ്ങാനല്ലാതെ 
ആ ഗീതികള്‍ക്ക് 
ഇപ്പോള്‍ മറ്റൊന്നിനുമാവില്ലല്ലോ .!

പറയൂ ,
വാക്കുകള്‍ നരച്ചു പോയ 
ഈ പുസ്തകത്തിലെ വരികള്‍ 
നിങ്ങള്‍ക്കു വായിക്കാനാവുന്നുണ്ടോ ..?
എന്റെ സ്വപ്നങ്ങളായിരുന്നവ.

ശിശിരത്തില്‍ പക്ഷികള്‍ 
ചില്ലകളിന്മേല്‍ ഉദാസീനരാകും 
നിനക്കറിയാമോ ?
നീയില്ലായ്മയുടെ വേളകളില്‍ 
ഞാന്‍ തന്നെ 
ശിശിരമാകുന്നെന്ന്.!

12 comments:

 1. ............
  മകള്‍ക്ക് വീണവായന

  ReplyDelete
 2. പറയൂ ,
  വാക്കുകള്‍ നരച്ചു പോയ
  ഈ പുസ്തകത്തിലെ വരികള്‍
  നിങ്ങള്‍ക്കു വായിക്കാനാവുന്നുണ്ടോ ..?

  എനിക്ക് വായിക്കാം.... കാരണം എന്റെ കണ്ണുകള്‍ ഞാന്‍ മനസിനോട് ചേര്‍ത്ത് വെച്ചിരിക്കുന്നു... മാനസിക വേദനയുടെ നേരിയ അംശം പോലും എനിക്കിപ്പോള്‍ വായിക്കാനാവുന്നുണ്ട്. ആ വായന എന്നെ ഒരു "മനുഷ്യന്‍"" "ആവാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്

  ReplyDelete
  Replies
  1. അതെ .., കണ്ണുകള്‍ മനസ്സിനോട് ചേര്‍ത്തു വെയ്ക്കണം...!

   Delete
 3. വക്കീലേ ,,, നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
 4. Replies
  1. നന്ദി ,സന്തോഷം.

   Delete
 5. ഷെയ്ന ഖിന്ന ആണല്ലേ!!! ;)

  ReplyDelete
  Replies
  1. ഹും..ഖിന്നകള്‍ക്കിവിടെ ജീവിക്കാന്‍ പാടൂല്ലേ...!
   ;)

   Delete
 6. പറയൂ ,
  വാക്കുകള്‍ നരച്ചു പോയ
  ഈ പുസ്തകത്തിലെ വരികള്‍
  നിങ്ങള്‍ക്കു വായിക്കാനാവുന്നുണ്ടോ ..?
  എന്റെ സ്വപ്നങ്ങളായിരുന്നവ.


  നന്നായിരിക്കുന്നു ..ആശംസകള്‍

  ReplyDelete