ഹൃദയത്തില്‍ വരയപ്പെട്ട..
ചുവന്ന വരകള്‍ ..
നെടുകെയും കുറുകെയും..
ചോര കിനിയുന്നുണ്ട്, ഇപ്പോഴും .
ഹൃദയരേഖ മുറിഞ്ഞ്
പ്രണയം തേങ്ങുന്നു
ബലിക്കാക്കകള്‍
ആയുര്‍ രേഖയില്‍ കൊത്തിവലിക്കുകയാണ്.
ആയുസ്സെത്താത്ത പ്രണയം
തണുത്ത നിലത്തു കിടന്നു
വിറക്കുന്നു .
ആത്മാവിന്റെ മരത്തില്‍ നിന്നും
പ്രണയത്തിനു മീതെ
ഒരില കൊഴിഞ്ഞു വീണു.
വിറയ്ക്കുന്ന പ്രണയത്തെ
ഉറയുന്ന തണുപ്പില്‍ നിന്ന് രക്ഷിക്കാന്‍
അതിനാവില്ല.
പ്രണയം ..
ആയുസ്സെത്താതെ..
വിറച്ച്.. വിറച്ച് .....!
നന്നായിട്ടുണ്ട് . ഇഷ്ടം അറിയിക്കുന്നു.
ReplyDeleteആയുസ്സില്ലാത്ത പ്രണയങ്ങളെ മിന്നാമിനുങ്ങുകള്‍ എന്നേ വിളിക്കാവൂ. അതിനാല്‍ ആ വെളിച്ചത്തിന് ചൂടില്ല, ഊര്‍ജമില്ല. പിന്നെ എന്തിന് ഇങ്ങിനെ വിറച്ചു വിറച്ചു ...........
ReplyDeletekollam vaayichappol hridyarekakhal murinja pole
ReplyDelete