കരിഞ്ഞ കനവിന്റെ
നനഞ്ഞ വിറകിനു
വിഭൂതിയാകുവാനാകുമോ ?
വിഭൂതി ചാലിച്ചു
നിറുകയില്‍ ചാര്‍ത്തിയെന്‍
നീറ്റലടക്കുവാനാകുമോ !
നിനവിലും മൂളി
നിലാവിലും മൂളി ഞാന്‍
പഥികാ നിനക്കായി ഗാനം
എന്‍ ജീവശ്വാസമാ-
ഗാനത്തിന്‍ ശ്രുതിയാക്കി
പ്രിയനേ നിനക്കായി മാത്രം
ബധിരനല്ലെന്നിട്ടും കേള്‍ക്കാതെ പോയി നീ
താളമരിഞ്ഞിട്ടും മൂളാതെ പോയി നീ
മറ്റേതോ ഗാനത്തിന്‍ പല്ലവി തേടി നീ
എന്‍ ഗാനം കേള്‍ക്കാതെ
എന്‍ ഗാനം മൂളാതെ
ഇനിയും നിനക്കെത്ര ദൂരം
ഉള്ളുറങ്ങി ,എന്റെ കനവുറങ്ങി ..
ഹൃദയ ഗാനവും ശ്രുതിയില്ലാതായി
ആ ഗാനമിപ്പോഴും അലയുന്നു, വെറുതെയീ-
ഒറ്റ മരത്തിന്നു ചുറ്റും..
താങ്കളൂടെ കവിതകൾ നന്നായിരിക്കുന്നൂ..ഇത് പലരും വായിച്ച് കണ്ടില്ലാ...ദയവായി ഇതൊക്കെ റീ പോസ്റ്റ് ചെയ്യുക എന്നിട്ട് മറ്റുള്ളവർക്ക് ലിങ്ക് അയക്കുക....
ReplyDelete