ഓര്‍മകളൂറിയുരുകി -
ത്തിളക്കുമീ വേനല്‍ചൂടിനു
വേവു പാകം .
ഉള്‍ചൂടു കനല്‍ മൂടും
ചാരപ്പുതപ്പിനു
മറവിച്ചില്ല തന്‍ നിഴലു പാകം.
ചുടുകാറ്റില്‍ കൊഴിയുന്നോ
കരിയുന്നോ ചില്ലകള്‍
മണല്‍ക്കാറ്റു നീറ്റുന്ന സ്മൃതി ജഡങ്ങള്‍
ഇനി
ഞാനുരുകട്ടെ
തിളക്കട്ടെ
വേവട്ടെ , വേനലില്‍
സ്മൃതികളൊഴിഞ്ഞോരീ മരുഭൂമിയില്‍
കവിത നന്നായ് വഴങ്ങുന്നു.
ReplyDeleteഅഭിനന്ദനങ്ങള്‍.