കവിത എനിക്ക്
ആധി
അനന്തരാവകാശമായി നല്‍കി.
മനസ്സിലെ വ്രണം
എന്നെ കൊല്ലാതിരുന്നെങ്കിലെന്ന്
എത്ര മേല്‍ ഞാന്‍ ആശിച്ചു .
എന്റെ പ്രാര്‍ത്ഥനക്ക്
പന്തല്‍ കെട്ടാന്‍
ഒരാകാശം മതിയായില്ല.
രാവു കടന്നു പോകുന്നു,
തിരകളിലൊഴുകുന്ന കടല്‍പ്പറവകള്‍ .
അവയുടെ കണ്ണിണകള്‍ക്കിടയില്‍
തിരയ്ക്കെതിരെ ഒരു തീര്‍പ്പുണ്ട്.
മൌനത്തിന്റെ മറയെ
കടലിലൊഴുക്കാന്‍ തിരമാലകള്‍ക്കായില്ല;
തീര്‍ച്ചയുടെ നൂലുകളിലൊന്നില്‍
ഞാന്‍ മുറുകെ പിടിച്ചുമില്ല.
ഹേ,ദേശമേ
എന്നെ കാത്തിരുന്നാലും .
എന്റെ ആധികളുമായി
ഞാനിതാ ഓടിയെത്തുകയായി.
എപ്പളാ വരണേ..?
ReplyDeletevaroo varooo
ReplyDeleteപന്തലില്ലാത്ത തുറന്ന മനസ്സുകളുടെ പ്രാത്ഥന ഉണ്ട്..വരു
ReplyDeleteകാത്ത്...കാതോർത്ത്...
ReplyDeleteവരികള്‍ക്കിടയില്‍ വായിക്കാന്‍ കാത്തുവെച്ച എഴുതിചേര്‍ക്കാത്ത ചിന്താശകലങ്ങളാണീ കവിതയിലാകര്‍ഷിച്ചത്.. മികച്ച അവതരണം.
ReplyDeleteഅശാന്തി ക്ഷോഭിപ്പിക്കുമ്പോഴും അന്തരാത്മാവില്‍ ശാന്തിക്കായുള്ള തേട്ടമാണ്.
ReplyDeleteനന്നായി ...ആശംസകള്‍ ...
ReplyDeleteനാട്ടില്‍ വന്നിട്ട് കിഴക്കോട്ടു നോക്കിയിരുന്നാല്‍
ReplyDeleteനല്ല കവിതകള്‍ ഉണ്ടായി വരുന്നത് കാണാം . .സ്വാഗതം .
കവിതയില്‍ പൈതൃകമായി ലഭിക്കുന്നത് ....
ReplyDeleteആധി,നിരാശ,മൌനം സങ്കടം ..........
ഒരാശ്വാസവും ഒരു ദുഖവും നന്നായിട്ടുണ്ട് .
മൌനത്തിന്റെ മറയെ
ReplyDeleteകടലിലൊഴുക്കാന്‍ തിരമാലകള്‍ക്കായില്ല;
തീര്‍ച്ചയുടെ നൂലുകളിലൊന്നില്‍
ഞാന്‍ മുറുകെ പിടിച്ചുമില്ല.
നല്ല വരികള്‍..
ആശംസകള്‍..
വരവിനും വായനക്കും നന്ദി.. എല്ലാര്‍ക്കും..!
ReplyDeleteഅശാന്തി പുകഞ്ഞ് മനസ്സ് ക്ഷോഭിച്ച് താങ്കൾ വരുന്നതെപ്പോഴാണ് ? ആശംസകൾ.
ReplyDeleteപ്രവാസം ഉപേക്ഷിച്ച് വരേണ്ട,
ReplyDeleteഅവര്‍ക്കായ് ഒന്നും ആരും കരുതി വെച്ചിട്ടില്ല
അവര്‍ ആര്‍ക്കുമായും ഒന്നും നീക്കി വെച്ചിട്ടുമില്ല..
ഇവിടെയിതാദ്യം
ReplyDeleteകുറിപ്പുകള്‍ നന്നായിട്ടുണ്ട്
വീണ്ടും വരാം
എഴുതുക അറിയിക്കുക
ബ്ലോഗ് followers ബട്ടണ്‍
മിസ്സിംഗ്/broken, please check
Best