ദൈവങ്ങള്‍
നിശ്ശബ്ദരായി ഇരിക്കുകയാണ് ..
വെളുത്ത കുഞ്ഞാടിന്റെ ഇത്തിരി ചോര ,
പുളിക്കാത്ത ഒരപ്പം ,
ഒരു തുളസിയില...
പ്രതീക്ഷിച്ചു കൊണ്ട് ..
നമ്മള് നിവേദിക്കുന്നുണ്ട് -
ഗര്‍ഭപാത്രത്തിലെ
ആവി പാറുന്ന ചോര,
സഹോദരങ്ങളുടെ നെഞ്ചിലെ
ആര്‍ത്തനാദം ...,
പിന്നെ....
കുഞ്ഞു വിരലുകള്‍..
റസൂലും,
യഹോവയും,
യാദവനും
അവരവരുടെ ഇരിപ്പിടങ്ങളില്‍
നിശ്ശബ്ദരായി
ഇരിക്കുന്നു.. !
ബലിക്കല്ലില്‍ തട്ടി ചിതറി വീഴുന്ന
കുഞ്ഞാടിന്റെ കരച്ചിലോ..
മാവ് കുഴച്ചു തളര്‍ന്നു പോയ
അമ്മയുടെ തേങ്ങലോ..
കരിഞ്ഞുണങ്ങി, ദാഹിക്കുന്ന
തുളസിച്ചെടിയുടെ നോവലോ...
അവരെ എഴുന്നേല്പ്പിക്കില്ല
ലഭിക്കേണ്ടതായ നിവേദ്യങ്ങള്‍
വൈകുന്നതിനെക്കുറിച്ചോര്‍ത്ത്
ഇരിപ്പിടങ്ങളില്‍
അവര്‍
ക്ഷമയോടെ കാത്തിരിക്കുകയാണ് ...
നിശ്ശബ്ദരായി....!
കവിത നന്നായിരിക്കുന്നു ... ഞാന്‍ ബ്ലോഗ് ലോകത്ത് പുതിയതാണ് .... ബ്ലോഗ് എഴുതാനുള്ള സാങ്കേതിക സഹായം നല്കുമല്ലോ ?
ReplyDeleteആശയത്തിന് മൂര്‍ച്ചയുണ്ട്. ആ മൂര്‍ച്ച വരികളില്‍ ഒരിത്തിരി കൂടി ആവേശിചിരുന്നെങ്കില് എന്നാശിച്ചു. എന്നാലും കവിത എനിക്കിഷ്ടമായി.....സസ്നേഹം
ReplyDeleteനമ്മള് നിവേദിക്കുന്നുണ്ട് -
ReplyDeleteഅമ്മമാരുടെ ഗര്‍ഭപാത്രത്തിലെ
ആവി പാറുന്ന ചോര,
സഹോദരങ്ങളുടെ നെഞ്ചിലെ
ആര്‍ത്തനാദം ...,
പിന്നെ....
കുഞ്ഞു വിരലുകള്‍..
നന്ദി...നന്ദി..നന്ദി...!
ReplyDeleteകളി ദൈവത്തിനോടോ ?
ReplyDelete