ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Sunday, 14 August 2011

തീനിറം.


എല്ലാ നിറങ്ങളെക്കുറിച്ചും 
കറുപ്പിലെഴുതാം
നിറങ്ങളാവേശിച്ച 
ജീവിതങ്ങളെക്കുറിച്ചും.

 നിറം വാര്‍ന്ന 
വേദനകളെക്കുറിച്ച് 
ചോരനിരമുള്ള 
ഓര്‍മ്മപ്പശയുണങ്ങിയ
കടലാസിലെഴുതാം .

ഞരമ്പിലെ വീഞ്ഞിന്‍റെ
ചുവപ്പുനിറത്തിലെഴുതാന്‍
തെരുവു യുദ്ധങ്ങള്‍ 
ഖിന്നത നിറച്ച 
മുറിവിന്‍റെ
പേന വേണം.

ഏല്ലാവര്‍ക്കും
അവരുടേതായ കാരണങ്ങളാല്‍ 
ഒരു പേനയും 
ആത്മാവിലൊരു 
കടലാസുമുണ്ട്.

എന്നാല്‍ 
അച്ഛനോ ,അയല്‍ക്കാരനോ 
പകര്‍ത്തിത്തന്ന 
ഇടിത്തീ  നിറമുള്ള 
ഓര്‍മ്മകളെ 
ചാരമായിപ്പോയ കടലാസില്‍ 
അവള്‍
എങ്ങനെ
പകര്‍ത്തിയെഴുതും..? 

27 comments:

 1. പകർത്താൻ തരല്യ..വേദനകളൂടെ നിറങ്ങൾക്ക് അഴകില്യ. അത്രേന്നെ.

  ReplyDelete
 2. വേദനിപ്പിക്കുന്ന നിസ്സഹായത....നന്നായി പറഞ്ഞു ഷൈനാ...ആശംസകൾ

  ReplyDelete
 3. വേദനിപ്പിക്കുന്ന വരികൾ...കവിത ഇഷ്ടമായി.
  മനസ്സിൽ മഴവില്ലിന്റെ നിറമുള്ള ഓർമകൾ മാത്രം നിറയുന്ന ജീവിതം എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ!!!

  ReplyDelete
 4. അടിവരകളിട്ട് നിശാസുരഭീം പറഞ്ഞിരുന്നു ചില നിറങ്ങള്‍ടെ കാര്യം. അതും ഇതുമായി വല്ല ബന്ധോം!
  ചോദ്യത്തിന് ഉത്തരമില്ലാതെ കിടക്കുന്നു.
  ഇത്തരം ചിന്തകള്‍ കാര്യമായിട്ടുണ്ടെങ്കില്‍ ദേ ഈ ലിങ്ക് വഴിയൊന്ന് പോയി നോക്ക്.
  http://keralatomorrow10.blogspot.com/

  ആശംസകള്‍!

  ReplyDelete
 5. ഏല്ലാവര്‍ക്കും
  അവരുടേതായ കാരണങ്ങളാല്‍
  ഒരു പേനയും
  ആത്മാവിലൊരു
  കടലാസുമുണ്ട്.
  .............................................
  കവിത കലക്കീട്ടോ ..

  ReplyDelete
 6. ചെറുത് പറഞ്ഞതുപോലെ നിശാസുരഭീം പറഞ്ഞു നിറങ്ങളെ കുറിച്ച് ചിലതൊക്കെ.. ഇഷ്ടായിട്ടൊ ഷൈനാ.. നേരത്തെ വായിച്ചു കമന്‍റിടാന്‍ ഇപ്പോഴാ തരപ്പെട്ടത്..

  ReplyDelete
 7. ഈ അക്ഷര ചിന്തുകള്‍ വരയുന്ന ചിത്രമെന്നെയും ആകുലചിത്തനാക്കുന്നു. കവിതക്കഭിനന്ദനം.

  ReplyDelete
 8. ഓർമ്മകളുടെ നനഞ്ഞ താളുകളിൽ.., അനുഭവങ്ങളുടെ തീ കൊണ്ട് എഴുതാമല്ലൊ........

  ശരിയാണോ എന്തോ..? ഇതു കൂടി ഞാൻ വെറുതെ ചേർത്തു വച്ചു

  ReplyDelete
 9. ഇടിത്തീ നിറമുള്ള
  ഓര്‍മ്മകളെ
  ചാരമായിപ്പോയ കടലാസില്‍
  അവള്‍
  എങ്ങനെ
  പകര്‍ത്തിയെഴുതും..?
  ....നന്നായി

  ReplyDelete
 10. ഏല്ലാവര്‍ക്കും
  അവരുടേതായ കാരണങ്ങളാല്‍
  ഒരു പേനയും
  ആത്മാവിലൊരു
  കടലാസുമുണ്ട്.

  ഈ വരികളിലുണ്ട് എഴുതേണ്ടി
  വരുന്നതിന്‍ പൊരുള്‍.

  ReplyDelete
 11. yousufpa,സീത*, വേനൽപക്ഷി ^,ചെറുത്* ,മഖ്‌ബൂല്‍ മാറഞ്ചേരി,ഇലഞ്ഞിപൂക്കള്‍ ,നാമൂസ് ,ജാനകി..,Satheesan,ഒരില വെറുതെ ---- എല്ലാര്‍ക്കും നന്ദി..വായനക്കും..,നല്ല വാക്കുകള്‍ക്കും..

  ReplyDelete
 12. ഇരിപ്പിടത്തില്‍ നിന്നാണ് ഇതുവഴി വന്നത്.
  ഇഷ്ടമായി.

  ReplyDelete
 13. ഈ ലക്കം ഇരിപ്പിടത്തില്‍ ഈ പോസ്റ്റ് ചേര്‍ത്തിട്ടുണ്ട് .നന്ദി

  ReplyDelete
 14. കവിത ഇഷ്ടമായി.
  ആശംസകൾ

  ReplyDelete
 15. രമേശേട്ടന്റെ ശനിദോഷം വഴിയാണ് ഇങ്ങോട്ട് വന്നത്..നല്ല കവിത.

  ReplyDelete
 16. രമേശേട്ടന്റെ ബ്ലോഗ്‌ വഴിയാണ് ഇവിടെ എത്തിയത്.വായിച്ചു . ശക്തമായ വരികള്‍.ആശംസകള്‍

  ReplyDelete
 17. ജീവിതം തരുന്നത് പലപ്പോഴും നിസ്സഹായമായി സ്വീകരിക്കേണ്ടി വരും.അപ്പോള്‍ മാധവിക്കുട്ടിയുടെ കാഴ്ചപ്പാട് വേണമോ മഹാത്മാ ഗാന്ധിയുടെ കാഴ്ചപ്പാട് വേണമോ എന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമെന്കിലും നമുക്കുണ്ട്.ആ അവസ്ഥ മനസ്സില്‍ തട്ടി. നന്നായി അവതരിപ്പിച്ചു

  ReplyDelete
 18. ഇവിടെവരെ വന്നതിനും, വായനയ്ക്കും ,നല്ല വാക്കുകള്‍ക്കും നന്ദി... നന്ദി..!!

  ReplyDelete
 19. രമേശ് വഴി ഇവിടെയെത്തി.നല്ല വരികൾകൊണ്ട് മെനെഞ്ഞെടുത്ത ഒരു സുന്ദരമായ രചന...എന്നാല്‍
  അച്ഛനോ ,അയല്‍ക്കാരനോ
  പകര്‍ത്തിത്തന്ന
  ഇടിത്തീ നിറമുള്ള
  ഓര്‍മ്മകളെ
  ചാരമായിപ്പോയ കടലാസില്‍
  അവള്‍
  എങ്ങനെ
  പകര്‍ത്തിയെഴുതും..? എത്രയോ കഥനകഥകൾ ഈ വരികളിൽ ഒളിഞ്ഞിരിക്കുന്നൂ...ഈ കവിക്ക് എന്റെ എല്ലാഭാവുകങ്ങളും...

  ReplyDelete
 20. ഏല്ലാവര്‍ക്കും
  അവരുടേതായ കാരണങ്ങളാല്‍
  ഒരു പേനയും
  ആത്മാവിലൊരു
  കടലാസുമുണ്ട്.

  ReplyDelete
 21. വളരെ നന്നായിരിക്കുന്നു...
  മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 26000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
  അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..http://i.sasneham.net/main/authorization/signUp?

  ReplyDelete
 22. "ചാരമായിപ്പോയ കടലാസില്‍
  അവള്‍
  എങ്ങനെ
  പകര്‍ത്തിയെഴുതും..? "

  കവിത ശരിക്കും എനിക്കാസ്വദിക്കാനറിയില്ല. എന്നാലും വായിച്ചു.ആശംസകള്‍ തൃശ്ശൂരില്‍ നിന്ന്

  ReplyDelete
 23. എന്നാല്‍
  അച്ഛനോ ,അയല്‍ക്കാരനോ
  പകര്‍ത്തിത്തന്ന
  ഇടിത്തീ നിറമുള്ള
  ഓര്‍മ്മകളെ
  ചാരമായിപ്പോയ കടലാസില്‍
  അവള്‍
  എങ്ങനെ
  പകര്‍ത്തിയെഴുതും..?
  താങ്കളുടെ കവിത ഒരുപാട് കഥ പറയുന്നു ..നന്ദി

  ReplyDelete
 24. aa iditheeyil venthu poya onnu randu mukhangal manssilekku odiyethi shainusee.............. touching dear..........

  ReplyDelete