ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Saturday 7 August 2010

ദൈവങ്ങള്‍ നിശ്ശബ്ദരാണ്.






ദൈവങ്ങള്‍
നിശ്ശബ്ദരായി ഇരിക്കുകയാണ് ..
വെളുത്ത കുഞ്ഞാടിന്റെ ഇത്തിരി ചോര ,
പുളിക്കാത്ത ഒരപ്പം ,
ഒരു തുളസിയില...
പ്രതീക്ഷിച്ചു കൊണ്ട്  ..

നമ്മള്‍ നിവേദിക്കുന്നുണ്ട് -
ഗര്‍ഭപാത്രത്തിലെ
ആവി പാറുന്ന ചോര,
സഹോദരങ്ങളുടെ നെഞ്ചിലെ 
ആര്‍ത്തനാദം ...,
പിന്നെ....
കുഞ്ഞു വിരലുകള്‍..

റസൂലും,
യഹോവയും,
യാദവനും
അവരവരുടെ ഇരിപ്പിടങ്ങളില്‍ 
നിശ്ശബ്ദരായി 
ഇരിക്കുന്നു.. !

ബലിക്കല്ലില്‍ തട്ടി ചിതറി വീഴുന്ന 
കുഞ്ഞാടിന്റെ കരച്ചിലോ..
മാവ് കുഴച്ചു  തളര്‍ന്നു പോയ 
അമ്മയുടെ തേങ്ങലോ..
കരിഞ്ഞുണങ്ങി, ദാഹിക്കുന്ന 
തുളസിച്ചെടിയുടെ നോവലോ...
അവരെ എഴുന്നേല്‍പ്പിക്കില്ല  

ലഭിക്കേണ്ടതായ നിവേദ്യങ്ങള്‍ 
വൈകുന്നതിനെക്കുറിച്ചോര്‍ത്ത്
ഇരിപ്പിടങ്ങളില്‍ 
അവര്‍ 
ക്ഷമയോടെ കാത്തിരിക്കുകയാണ് ...
നിശ്ശബ്ദരായി....!
  

5 comments:

  1. കവിത നന്നായിരിക്കുന്നു ... ഞാന്‍ ബ്ലോഗ്‌ ലോകത്ത് പുതിയതാണ് .... ബ്ലോഗ്‌ എഴുതാനുള്ള സാങ്കേതിക സഹായം നല്‍കുമല്ലോ ?

    ReplyDelete
  2. ആശയത്തിന് മൂര്‍ച്ചയുണ്ട്‌. ആ മൂര്‍ച്ച വരികളില്‍ ഒരിത്തിരി കൂടി ആവേശിചിരുന്നെങ്കില്‍ എന്നാശിച്ചു. എന്നാലും കവിത എനിക്കിഷ്ടമായി.....സസ്നേഹം

    ReplyDelete
  3. നമ്മള്‍ നിവേദിക്കുന്നുണ്ട് -
    അമ്മമാരുടെ ഗര്‍ഭപാത്രത്തിലെ
    ആവി പാറുന്ന ചോര,
    സഹോദരങ്ങളുടെ നെഞ്ചിലെ
    ആര്‍ത്തനാദം ...,
    പിന്നെ....
    കുഞ്ഞു വിരലുകള്‍..

    ReplyDelete
  4. നന്ദി...നന്ദി..നന്ദി...!

    ReplyDelete
  5. കളി ദൈവത്തിനോടോ ?

    ReplyDelete