ഈ രാത്രി-
നടപ്പാതകള്‍ ശലഭ നിര്‍ഭരം.
ഞാന്‍ നടക്കുന്നു-
നിശ്ശബ്ദം .
കാലുകള്‍ക്കു താഴെ
കാലുകള്‍ക്കു താഴെ
ചഞ്ചല സ്വപ്നങ്ങളുടെ ചാരം.
വഴിയില്‍
ഒരു മെഴുകുതിരിയുമില്ല
വാക്കുകള്‍
നാവിനടിയില്‍
മയങ്ങി ,ഉറങ്ങിക്കിടക്കുന്നു
വറ്റിത്തീരാറായ രണ്ട് ഉറവകള്‍ക്കിടയില്‍
ഞാന്‍ നിദ്രാടനം ചെയ്യുന്നു.
മടക്ക വഴിയറിയാതെ
നടന്നു കൊണ്ടിരിക്കുന്നു..
നടന്നു കൊണ്ടിരിക്കുന്നു..
വാക്കറിവ് എനിക്കജ്ഞാതമാകുന്നു..
കിനാക്കളില്‍
ശൂന്യമായ ഒരു കിണര്‍
ഞാന്‍ കണ്ടെത്തി
മുഴുത്ത ഉരുളന്‍ കല്ലുകള്‍
വെള്ളത്തെ അതില്‍ നിന്നു
നീക്കം ചെയ്തിരിക്കുന്നു.
യാഥാർത്ഥ്യത്തിന്റെ ഭൂതലം
ഉണര്‍ന്നാലല്ലാതെ പ്രകാശിക്കുകയില്ല
എന്നിലേക്ക് തിരിയാതെ
ഉണര്‍ച്ച ഞാന്‍ അറിയുകയുമില്ല.
മയക്കത്തിന്റെ താഴ്ന്ന ശിഖരങ്ങളിലേക്ക്
ഇലഞ്ഞിപ്പൂക്കള്‍ പെയ്യുന്നു.
രാത്രി..ശലഭച്ചിറക് വിടര്‍ത്തി
കടന്നു പോകുന്നു.
നിശ്ശബ്ദം ..,
ഞാന്‍ നടക്കുന്നു..
പിന്നീട്..
ചില്ലു വിളക്കുകള്‍ വഹിച്ചു വരുന്ന-
സഞ്ചാരികളുടെ ശബ്ദങ്ങള്‍ മുഴങ്ങുമ്പോള്‍
വിജനതയില്‍
വിജനതയില്‍
പ്രഭാതം ഉറക്കമുണരുന്നിടത്തേക്ക് -
വഴി തെറ്റാതെ
നടന്നു പോകുന്നതായി
നിങ്ങളെന്നെ കണ്ടെത്തും.
അതിമനോഹരം.
ReplyDeleteസ്വപ്നം പോലെ സുന്ദരമായ
ഈ വരികള്‍ക്ക് ആ വിശേഷണമേ ചേരൂ.
തുടക്കം മുതല്‍ കവിതക്ക് മാത്രം
കഴിയുന്ന സൂക്ഷ്മ സൌന്ദര്യാനുഭൂതി
പകരാനാവുന്നു. കണ്ടുമറന്നൊരു വിദേശ സിനിമയിലെ
മറക്കാനാവാത്ത പ്രഭാതം പോലെ
ദൃശ്യഭരിതം അവസാന വരികള്‍.
എനിക്ക്, എന്റെ എന്നിങ്ങനെയുള്ള വാക്കുകള്‍
ചിലയിടങ്ങളില്‍ ഭാരമാവുന്നതു പോലെ തോന്നി.
അവ മുറിച്ചു കളഞ്ഞാലും
കണ്‍വേ ചെയ്യുമായിരുന്നു ആ ഫീലിങ്.
തിരുത്തി നോക്കിയിട്ടുണ്ട്...
ReplyDeleteനന്ദി...
...
വായിച്ചു. വിഹ്വലത മനസ്സില്‍ തട്ടുന്നു.
ReplyDeleteമുഴുവനായും കയറിയില്ല,
ReplyDeleteഅവസാനവരികളിലെ മനോഹാരിത ആസ്വദിച്ചു..
ആശംസകള്‍
മനോഹരം ഷൈന
ReplyDeleteനല്ല ആശയം, നല്ല വരികള്‍.....
ReplyDeleteഎഴുതിയതി ചിലത് ഒഴിവാക്കാമായിരുന്നു.(എന്റെ തോന്നലാണ്)
"വഴിയില്‍
ഒരു മെഴുകുതിരിയുമില്ല"
"വിജനതയില്‍" ..എന്നിവ
പിന്നെ ചില വരികളുടെ സ്ഥാനം മാറ്റിയിരുന്നെന്കില്‍
കൂടുതല്‍ ആസ്വാദ്യമാകുമായിരുന്നെന്നും തോന്നി......
എല്ലാം തോന്നലാണ് അഭിപ്രായവും അത് കൊണ്ട്
പറഞ്ഞിട്ട് പോകുന്നെന്നു മാത്രം ......
word verification തോന്നലല്ല സത്യമാണ്.അതെനിക്ക് ഇഷ്ടമാല്ലെന്നതും സത്യമാണ്. അതോഴിവാക്കിയില്ലെന്കില്‍ ഇനി കമന്ടിടില്ലെന്നതും സത്യമാണ്.
അപ്പോള്‍ എല്ലാ കാലത്തേക്കും കൂടി ആശംസകള്‍
മനോഹരം ആശംസകള്‍
ReplyDeleteനന്ദി....ഭാനു കളരിക്കല്‍ .,നിശാസുരഭി .,gulnaar.,അനുരാഗ് ..
ReplyDeleteഞാന്‍ - ശ്രമിക്കാം ..ഞാന്‍ ..! നന്ദി.
മനോഹരം
ReplyDeleteതനിച്ച് യാത്ര ചെയ്യുന്നൊരുവള്‍ കാണുന്ന ആളില്ലാവഴിയുടെ ചിത്രം.
ReplyDeleteസ്വപ്നാടനം നന്നായി.. കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.. :)
ReplyDeleteഈ രാത്രി-
ReplyDeleteനടപ്പാതകള്‍ ശലഭ നിര്‍ഭരം....
എന്നിലേക്ക് തിരിയാതെ
ഉണര്‍ച്ച ഞാന്‍ അറിയുകയുമില്ല......
ഷാഹിന,വരികളിലൊന്നുപൊലും വക്കുപൊട്ടാതെ നല്‍കുന്നുണ്ട് കവിത.നന്നായിരിക്കുന്നു പുതിയ പ്രയോഗങ്ങളോരോന്നും