ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Monday 30 May 2011

പ്രണയത്തില്‍ ജീവിക്കുന്ന വിധം.

എന്റെ ഉറങ്ങുന്ന ചിത്രപ്പണികളെ 
നീയുണര്‍ത്തുമ്പോള്‍ ,
കൂട്ടിച്ചേര്‍ക്കാന്‍ വിസ്മരിക്കപ്പെട്ട പ്രശ്നചിത്രം 
പൂര്‍ത്തിയാക്കുന്ന വിനോദങ്ങളില്‍ 
നീയെന്നെ അവശയാക്കുമ്പോള്‍ .,
മാതളച്ചാര്‍ പോലെ സ്വാദില്‍ നിന്ന് 
നീ  ചിതറിത്തെറിക്കുമ്പോള്‍ ,
പ്രണയത്തില്‍ നാം 
വര്‍ഷകാല മേഘം പോലെ 
പെരുകുമ്പോള്‍ ..,
എന്റെ തകര്‍ന്ന ഭൂമിയെ 
പച്ചവയലുകളുടെ നേര്‍ക്ക്‌ 
നീ ചാടിക്കുമ്പോള്‍ ,
വഴിതെറ്റിപ്പോയ യാനപാത്രത്തിന്റെ 
കേടു തീര്‍ത്ത്, അതില്‍ 
പ്രണയത്തിന്റെ കാറ്റുപായ
വിടര്‍ത്തുമ്പോള്‍ ,
ഞാനും നീയും ഒരേ 
മുത്തുമണിയില്‍ കറങ്ങുമ്പോള്‍ ,
ലോകം പ്രേമത്തിന്റെ ഭിത്തിയില്‍ 
തൂക്കിയിടപ്പെടുമ്പോള്‍ , 
ഇതൊക്കെ നാം ചെയ്യുമ്പോള്‍ -
അപ്പോള്‍ മാത്രം ..
എന്റെ പ്രിയനേ  ,
നാം ജീവിക്കുന്നു 
പ്രണയത്തിന്റെ സ്തംഭം
നാട്ടുകയും ചെയ്യുന്നു..

11 comments:

  1. ശോ ! എനിക്ക് വയ്യ !! ആളിപ്പടരുകയാണല്ലോ,,കവിത അനുഭവിപ്പിക്കുന്നുണ്ട് :)

    ReplyDelete
  2. പ്രണയം പൂക്കുന്നു.

    ReplyDelete
  3. ഈ ബ്ലോഗു അഗ്രിഗേട്ടരുകളില്‍ രജിസ്ടര്‍ ചെയ്യൂ ..കൂടുതല്‍ വായനക്കാരിലേക്ക് എത്തട്ടെ ...
    കമന്റു ബോക്സിലെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റിയാല്‍ കൊള്ളാം..
    ഫോളോവര്‍ ഗാട്ജെട്റ്റ്‌ ഇവിടെ പോയാല്‍ കിട്ടും :-)
    എല്ലാവരും അറിയട്ടെ നമ്മളും മോഡേണ്‍ ആണെന്ന് :-)

    ReplyDelete
  4. പ്രണയത്തിരകളില്‍ മുങ്ങിപ്പൊങ്ങി
    വാക്കുകളുടെ ഈ യാനം.
    പ്രണയത്തിന് മാത്രം വരക്കാവുന്ന
    ചിത്രങ്ങള്‍. പ്രണയത്തിന് മാത്രം
    തുറക്കാവുന്ന വാതിലുകള്‍.
    മനോഹരം ഈ കവിത.

    ആ അറബ് കവി ആരാണ്?

    ReplyDelete
  5. നല്ല കവിത;
    ഷൈനയുടെ കവിതകൾ വേണ്ടത്ര വായിക്കപ്പെടാത്തതിൽ വിഷമമുണ്ട്...

    ReplyDelete
  6. "ലോകം പ്രേമത്തിന്റെ ഭിത്തിയില്‍
    തൂക്കിയിടപ്പെടുമ്പോള്‍,"

    ഞാനോ നീയോ അതിന്‌
    ആണിയാകുമ്പോള്‍...

    നന്നായിട്ടുണ്ട്

    ReplyDelete
  7. വളരെയേറെ നന്നായിട്ടുണ്ട്..

    ReplyDelete
  8. എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി..നന്ദി...
    ..........

    ReplyDelete
  9. ഹാ..! സുന്ദരമായിട്ടുണ്ട് വരികള്‍...

    ReplyDelete
  10. ഒരില-സാലിഹ് അല്‍ ആമിറി ആണ് ആ കവി.
    നല്ലവാക്കുകള്‍ക്ക് നന്ദി..

    റോസ്..നന്ദി..

    ReplyDelete