തിരകളൊഴുക്കിക്കൊണ്ടുപോയ 
കളിപ്പാട്ടക്കപ്പല്‍ എവിടെപ്പോയി..?
കടല്‍ദൂരം താണ്ടി, കടലൊഴുക്കു കടന്ന് ,
ചക്രങ്ങള്‍ക്കിടയിലൂടെ
 മീനുകളെ കടത്തിവിട്ട്
അതു തുഴഞ്ഞു പോയി..ഒറ്റയ്ക്ക്.
കടല്‍പ്പറവകളെപ്പോലെ  അത്
തിരകളിലൊഴുകാന്‍ മടങ്ങി വരുമെന്ന് -
കപ്പല്‍ വിട്ടു പോയ 
കപ്പിത്താന്റെ കണ്ണുകള്‍ക്കിടയില്‍ 
തിരയുടെ തീര്‍പ്പുണ്ട്.
മരം കൊണ്ട്  തീര്‍ത്ത കളിപ്പാട്ടക്കപ്പല്‍ 
വേറെയും യാനപാത്രങ്ങളെ 
കണ്ടുമുട്ടിയതായി കേട്ടു.
കാറ്റുപായ  കടലൊഴുക്കിനെ 
പരിരംഭണം ചെയ്തതായി കേട്ടു.
കിളിവാതിലില്‍ കാലൂന്നിയ കിളിയെ 
ഉപ്പുകാറ്റ്  പറത്തി വിട്ടതായും കേട്ടു 
കിളി നീലനിറമാര്‍ന്ന
 ഒരു തൂവല്‍ കുടഞ്ഞിട്ടു.
സ്വപ്നങ്ങളില്‍ നിന്നും,
തന്റെ  ശേഖരത്തില്‍ നിന്നും 
മനോഹരമായ ഒരു തൂവല്‍ 
കാലിയാകുന്നത് കുട്ടി 
പേടിയോടെ ഓര്‍ത്തു.
അവന് മരക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു .
കിളി മടങ്ങി വന്നു.
അവനോ ,മടങ്ങിയെത്തിയില്ല ..,
കളിപ്പാട്ടക്കപ്പലും....!
 
 
 
മറഞ്ഞുപോയ കുട്ടി
ReplyDeleteഇപ്പോള്‍ കപ്പല്ച്ചാലോളം ദൂരെ.
ആഴക്കടലിന് ചാരെ.
അവനു മുന്നില്‍ സ്വപ്നം
കൊണ്ട് തുന്നിയൊരു കപ്പല്‍.
അതില്‍നിന്ന് പാറിപ്പറന്ന
കിളിയുടെ പലനിറത്തൂവല്.
ആരു വന്നാലും തിരിച്ചുവരാനാവാത്ത
ദൂരം അവനു മുന്നില്‍.
തിരിച്ചുവരവിന്റെ
കപ്പല്പ്പായകളിലിപ്പോള്
അവന്റെ സ്വപ്നത്തിന്റെ കൊടിക്കൂറ...
കപ്പലോട്ടങ്ങളുടെ തിരക്കില്‍ നിന്ന് അവന് മടങ്ങിവരും ..
ReplyDeleteഒരപാഹ്നത്തില് അവന് തീരം തേടിയെത്തും.
ReplyDeleteഅവനോ മടങ്ങിവന്നില്ല.
ReplyDeleteഎന്നാല്‍ കുട്ടിയുറെ ഓര്‍മ്മകളില്‍
ഏതോക്കെ കിളികള്‍
തൂവല്‍ കൊടുത്തുകൊണ്ടെ ഇരുന്നു.
ഏതൊക്കെയോ പേടികളില്‍
അവ നഷ്ടപ്പെട്ടുകൊണ്ടുമിരുന്നു.
സുനാമിയെക്കുറിച്ചാണോ...? എനിക്ക് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് സുനാമിയെക്കുറിച്ചാണ്..നന്നായിട്ടുണ്ട് കൂടുതല്‍ എഴുതൂ... :)
ReplyDeleteഎല്ലാവരോടും നന്ദി..മാത്രം .........
ReplyDeleteകരയിൽനിന്നൊരു കടൽദൂരം..ല്ലേ...
ReplyDelete