ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Saturday 9 July 2011

അമ്മവാക്ക്

കര്‍ക്കിടക്കാറു പെയ്യും നിന്‍
മുഖം തെല്ലൊന്നുയര്‍ത്തുക
നിന്റെ കണ്ണുകളില്‍, പുത്രീ
പെയ്തൊഴിയാതെയീ മഴ

കുറെയേറെ കടന്നു നാം
മുള്‍ വിരിപ്പിട്ട പാതകള്‍
ഇനി ബാക്കി കിടക്കുന്ന-
തെത്രയുണ്ടെന്നറിഞ്ഞുവോ ?

വൃഥാ ജീവിച്ചു തീര്‍ക്കുവാന്‍
മാത്രമല്ലയീ ജീവിതം
ഇനിയും താണ്ടുവാന്‍ ദൂരം
ഏറെയില്ലേയവിശ്രമം

അകലെ പുല്‍ക്കൊടിത്തുമ്പില്‍
തൂങ്ങി നില്‍ക്കുന്ന തൃഷ്ണയെ
നെഞ്ചിലേറ്റേണ്ടതുണ്ടു  നീ
സന്ധ്യ   മായ് വതിന്‍ മുന്നവേ

യാത്ര ചൊല്ലാതെ നിശ്ശബ്ദം
നീ നടക്ക, യെന്‍ മുന്നിലായ്
എന്റെ ഗായത്രി തീരും മു-
മ്പിന്നീ സന്ധ്യ മായ്കിലും

 എന്റെ കൈക്കുമ്പിളില്‍ പുത്രീ
ചേര്‍ത്തുവെയ്ക്കും നിന്‍ ജീവനെ.
മനസ്സിലെണ്ണ വറ്റാതെ
കാത്തു വെയ്ക്കുമീ  ദീപവും.

9 comments:

  1. വാക്കുകള്‍ക്ക് ഏറെ വയസ്സായ പോലെ.
    പഴയ കവിതയാണോ.

    ReplyDelete
  2. ഇഷ്ടപ്പെട്ടു..
    അന്യം നിന്ന ശൈലിയെ തിരിച്ചു കൊണ്ടുവന്നതിന്‌ നന്ദി.

    ReplyDelete
  3. "ഇപ്പോള്‍.... അലയൊടുങ്ങിയ ശാന്ത തീരത്ത് , വെറുതെയിരിക്കുന്നു .....ഞാന്‍.....!"
    ഇങ്ങനെ ഇരുന്നപ്പോള്‍ വെറുതെ തോന്നിയ വരികള്‍ വെറുതെ വരച്ചിട്ട പോലെ തോന്നി...... വരികളിലെ തീക്ഷ്ണത നഷ്ടപ്പെട്ട പോലെ....
    "അകലെ പുല്‍ക്കൊടിത്തുമ്പില്‍
    തൂങ്ങി നില്‍ക്കുന്ന തൃഷ്ണയെ"
    ഇത് മാത്രം നന്നായി തോന്നി ...........
    ചെറിയ സൌന്ദര്യങ്ങള്‍, വലിയ കടമകള്‍ ഒക്കെ ജീവിതാസക്തി
    വിളിച്ചറിയിക്കുന്നു.

    ReplyDelete
  4. വൃഥാ ജീവിച്ചു തീര്‍ക്കുവാന്‍
    മാത്രമല്ലയീ ജീവിതം
    ഇനിയും താണ്ടുവാന്‍ ദൂരം
    ഏറെയില്ലേയവിശ്രമം

    വരികൾ ഇഷ്ടപ്പെട്ടു..കൊള്ളാം

    ReplyDelete
  5. കൊള്ളാം നല്ല കവിത..ഒരമ്മയ്ക്ക് മകളോട് ഇതിൽ‌പ്പരം എന്തു പറയാൻ കഴിയും...ഗായത്രി തീരും മുമ്പിന്നീ സന്ധ്യയിൽ എന്നു കണ്ടു..ഗായത്രി സാധരണ പുലരിയുമായി ബന്ധപ്പെടുത്തിയല്ലേ പറയാറ്..

    ReplyDelete
  6. ഒരില- വാക്കുകള്‍ക്കു വയസ്സ് വരുത്തി ഒന്നെഴുതി നോക്കിയതാണ്..,പഴയ ശൈലിയില്‍ . അത്ര നന്നായില്ല.

    yousufpa ,ഞാന്‍,moideen angadimugar- നന്ദി..

    സീത- ഗാനം ചെയ്‌താല്‍ ത്രാണനം ഉറപ്പായ മന്ത്രമാണ് ഗായത്രി. പ്രഭാതത്തിലും ,പ്രദോഷത്തിലും ജപിക്കാം.
    പ്രഭാതത്തില്‍ ജപിക്കുമ്പോള്‍ അതുവരെ ചെയ്ത പാപങ്ങളും , പ്രദോഷത്തിലാവുമ്പോള്‍ രാവിലെ മുതല്‍ ആ സമയം വരെയുള്ള പാപങ്ങളും പൊറുക്കപ്പെടുമെന്ന് വിശ്വാസം.

    ReplyDelete
  7. ഗായത്രി അങ്ങനൊക്കെയാണല്ലെ?

    കവിതയും വായിച്ചൂ.

    ReplyDelete
  8. അമ്മ കെടാതെ കാത്തുവക്കുന്നുണ്ട് വിളക്കുകള്‍

    ReplyDelete