പുകമഞ്ഞു മൂടിയ പുലര്‍കാലങ്ങള്‍
എന്നെയൊരു പൂത്തുമ്പിയാക്കിയിരുന്നു .
ഇള വെയിലിലൂര്‍ന്നു വീണ മഞ്ഞുദുപ്പ് ,
വീണ്ടും അണിയാന്‍ ആശിച്ച് ,
തുംബച്ച്ചെടിയില്‍ പറ്റിയിരുന്ന.. കുഞ്ഞു പൂത്തുമ്പി ...
പൂക്കള്‍ സൌമ്യത തീര്‍ത്ത
താഴ്വാരങ്ങളിലേക്കു പറന്നിറങ്ങാന്‍ ...
ചെമ്പക മണമുള്ള കാറ്റിന്റെ
മഞ്ഞു നിശ്വാസമേറ്റു പറന്നലയാന്‍....
പൂത്തുമ്പി കൊതിച്ചു .
എന്നാല്‍ ....
കുഞ്ഞിച്ചിറകുകള്‍ മഞ്ഞിലലിഞ്ഞു ഒട്ടിച്ചെര്‍ന്നത്
പൂത്തുമ്പി അറിഞ്ഞതേയില്ല ...
പിന്നെ...
ഇളവെയില്‍ വന്ന് ,
കുഞ്ഞിച്ചിറകുകള്‍ ഉണങ്ങുന്നതു വരെ ,
തുമ്പപ്പൂക്കള്‍ പൂത്തുംബിക്ക് കൂട്ടിരുന്നു....!
എന്നെയൊരു പൂത്തുമ്പിയാക്കിയിരുന്നു .
ഇള വെയിലിലൂര്‍ന്നു വീണ മഞ്ഞുദുപ്പ് ,
വീണ്ടും അണിയാന്‍ ആശിച്ച് ,
തുംബച്ച്ചെടിയില്‍ പറ്റിയിരുന്ന.. കുഞ്ഞു പൂത്തുമ്പി ...
പൂക്കള്‍ സൌമ്യത തീര്‍ത്ത
താഴ്വാരങ്ങളിലേക്കു പറന്നിറങ്ങാന്‍ ...
ചെമ്പക മണമുള്ള കാറ്റിന്റെ
മഞ്ഞു നിശ്വാസമേറ്റു പറന്നലയാന്‍....
പൂത്തുമ്പി കൊതിച്ചു .
എന്നാല്‍ ....
കുഞ്ഞിച്ചിറകുകള്‍ മഞ്ഞിലലിഞ്ഞു ഒട്ടിച്ചെര്‍ന്നത്
പൂത്തുമ്പി അറിഞ്ഞതേയില്ല ...
പിന്നെ...
ഇളവെയില്‍ വന്ന് ,
കുഞ്ഞിച്ചിറകുകള്‍ ഉണങ്ങുന്നതു വരെ ,
തുമ്പപ്പൂക്കള്‍ പൂത്തുംബിക്ക് കൂട്ടിരുന്നു....!
No comments:
Post a Comment