നീ നിന്റെ ജീവന്‍ പകുത്തു നീട്ടി ,
എനിക്കെന്റെ ലോകം തിരിച്ചു കിട്ടി ..
കണ്ണീര്‍ ക്കിളികള്‍ പറന്നു പോയി ,
ചിരിമഴ എന്നുള്ളില്‍ താളമായി. .
മഴയില്‍ നനഞ്ഞു, നനഞ്ഞു ഞാന്‍ നില്‍ക്കവേ ,
നീയെന്നില്‍ പെയ്യുന്ന മേഖമായി ..
നിന്‍ വന്യ ഗര്‍ജ്ജനം നാദമായി
എന്നും ഞാന്‍ മീട്ടുന്ന വീണയായി ..
ഈ മഴ പ്രളയമായ് എന്നില്‍ നിറയട്ടെ
ഒരാലിലത്തളിരായ് ഞാനൊഴുകി നടക്കട്ടെ..
No comments:
Post a Comment