വേദനയകറ്റാന്‍ വേദം പഠിച്ചു
ധാരണ മാറ്റാന്‍ ധാരാളിയായി
ഒറ്റ തിരിഞ്ഞപ്പോള്‍ ഒന്നാനാം കുന്നേറി
മാനത്തു ,മാനത്തു നോക്കി നടന്നു..
കൂട്ടരെ തേടി, കൂട്ടം തെറ്റി
കൂട്ടുവാനാരാരെ തേടി നടന്നു..
ഒപ്പം നടക്കും നിഴലും മറന്നു
നിഴലാട്ടമാടിയ രാവും കടന്നു
തീയില്‍ ദഹിച്ചു, തീര്‍ത്ഥം കൊതിച്ചു ..
തീരാത്ത ,തീരാത്ത ദാഹം വളര്‍ന്നു
ഏതു കമണ്ടലു .,ഏതു ഗംഗാജലം ..
ഏതു ഭഗീരഥന്‍ ശാപങ്ങള്‍ തീര്‍ക്കാന്‍ ?
ശാന്തിയില്ലെങ്കിലും , ശാന്തമല്ലെങ്കിലും
എരിഞ്ഞടങ്ങുന്നു ജന്മാന്തരമെങ്കിലും ,
അഗ്നിയില്‍ത്തന്നെ തപം ചെയ്തിടുന്നു ഞാന്‍
ചാരമായെങ്കിലും. നിന്നില്‍ ലയിക്കാന്‍..
No comments:
Post a Comment