രാമഴ
-------------
ചിറകൊതുക്കി
മരക്കൊമ്പില്‍
ചേക്കേറി
രാമഴ.
#
തലയിലെഴുത്ത്
----------------------
മുറ്റമടിക്കും
കിഴവി
തൂത്തിട്ടും
വൃത്തിയാകാത്ത
തലയിലെഴുത്ത്
#
വാക്ക്
------------
മുനമ്പിലാരെയോ
കാത്തുനില്ക്കുന്നു
വഴിമുട്ടിയ വാക്ക്
#
ആമ്പല്‍
--------------
വക്കിടിഞ്ഞ
കുളക്കടവ്
എകയായ്
ഒരാമ്പല്‍പ്പൂവ്.
#
മുറിവിന്റെ പാട്ട്
-----------------
നീലിച്ചു പോയ
ചുണ്ടുകളാലൊരു
മുറിവു
പാടുന്നു.
#
തേങ്ങല്‍
------------
തേങ്ങല്‍ത്തിരയില്‍പ്പെട്ടു
തീരത്തടിയുന്നു
പാതിതേഞ്ഞ
വാക്കുകള്‍
#
ഓര്‍മ്മ
---------------
കണ്ണീര്‍പ്പുളിയിട്ടു
തുടച്ചു
മിനുങ്ങുങ്ങുന്നു
ക്ലാവുപിടിച്ചൊരോര്‍മ്മക്കുടം
#
ശകാരം
-----------------
നിന്റെ വാക്കിന്
വാള്‍ത്തുമ്പില്‍
എരിയുന്ന ഞാന്‍.
#
പിണക്കം
-------------------
നിന്റെ
മൌനമുരുകി വീണ്
പൊള്ളിയില്ലാതെയായ്
എന്റെ വാക്കുകള്പൊള്ളിയില്ലാതെയായ്
#
നിന്റെ മൌനം
--------------------------
ശവകുടീരത്തിനു
മുകളിലെ
തുളസിച്ചെടി
പോലെ
നീ മൌനിയാകുന്നതെന്തുകൊണ്ടാണ് ?
vakku,murivu,orma .
ReplyDeleteoru padishtamayi...
Good .chechy..
നീലിച്ചു പോയ
ReplyDeleteചുണ്ടുകളാലൊരു
മുറിവു പാടുന്നു..!
നന്നായിട്ടുണ്ട്. ആമ്പലും മുറിവിന്റെ പാടും ഓര്‍മ്മയും വളെരെ ഇഷ്ടമായി.
ReplyDeleteനീറുമച്ചെപ്പില് നിറയട്ടെ വീണ്ടും
നാളികേരപ്പാലുപോല് പാട്ടുകള്‍ മേല്ക്കുമേല്!
ജീവിതചൂടില്‍ വരണ്ട
ReplyDeleteകവിതയുടെ
സത്ത് മാത്രം ബാക്കി!
High കു
ReplyDeleteകവിതയല്ലിത് കഥയുമല്ലിത്
ReplyDeleteവിങ്ങുമോര്മ്മതന്
വേദന.
nice
ReplyDeleteചെറിയ വരികളില്‍ വലിയ കാര്യങ്ങള്‍
ReplyDeleteമുറിവ് പ്രത്യേകം അഭിനന്ദിനീയം
ആശംസകൾ
ReplyDeleteഅര്‍ത്ഥം നിറഞ്ഞ കൊച്ചു വരികള്‍
ReplyDeleteആശംസകള്‍
പുതിയ ചില പര്യായങ്ങള്‍......നന്നായി
ReplyDeleteപേരിട്ട ഹൈക്കുസ് ഇഷ്ടായല്ലോ ...എനിക്കും ..
ReplyDeleteനല്ല ചിന്തകള്‍ മനോഹരങ്ങളായ വരികളില്‍ പ്രതിഫലിച്ചു..:)
ReplyDelete
ReplyDeleteവാക്ക് ....
മുറ്റ മടിക്കും കിഴവി തൂത്തിട്ടും വൃതിയാകാത്ത
തലയിലെഴുത്ത് .
ആമ്പൽ
മുനമ്പിൽ ആരെയോ
കാത്തു നില്ക്കുന്ന
വഴി മുട്ടിയ വാക്ക്
.
മുറിവ
വക്കിടിഞ്ഞ കുളക്കടവിൽ ഏകയായ്
ഒരാമ്പൽ പൂവ് .
തേങ്ങൽ
നിലച്ചുപോയ ചുണ്ടുകളാൽ
ഒരു മുറിവ്
പാടുന്നു
.
ഓർമ
തേങ്ങൽ തിരയിൽ പെട്ട്
തീരത്ത് അടിയുന്ന
പാതിതേഞ്ഞ വാക്കുകൾ
ശകാരം
കണ്ണീർ പുളിയിട്ടു
തുടച്ചു മിനുങ്ങുന്നുണ്ട്
ക്ക്ലാവ് പിടിച്ച ഒരോർമക്കുടം
.
രാമഴ ...
ശവകുടീരത്തിനു മുകളിലെ
തുളസിചെടി പോൽ ..
നീ മൗനിയാകുന്നതു എന്ത് കൊണ്ട് .